അങ്കമാലിയിലെ വാഹനാപകടത്തില്‍ കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

2022-05-14 16:48:04

      
അങ്കമാലിയിലുണ്ടായ വാഹനാപകടത്തില്‍ വടകര സ്വദേശിനിയായ കോളേജ് വിദ്യാര്‍ഥിനി മരിച്ചു. കസ്റ്റംസ് റോഡ് താഴെ പാണ്ടിപറമ്ബത്ത് പ്രകാശന്റെയും ബിന്ദുവിന്റെയും മകളായ അമയ പ്രകാശ് (20) ആണ് മരിച്ചത്.

ഇന്നലെ രാത്രി 11 മണിക്കായിരുന്നു സംഭവം. പയ്യന്നൂര്‍ കോളേജില്‍ സംസ്‌കൃതം വിദ്യാര്‍ഥിയായ അമയ സുഹൃത്തുക്കള്‍ക്കൊപ്പം കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുമ്ബോഴായിരുന്നു അപകടം. അങ്കമാലി ടൗണിലൂടെ നടക്കുമ്ബോള്‍ അമിതവേഗതയില്‍ എത്തിയ വാഹനം അമയ അടക്കമുള്ള വിദ്യാര്‍ഥി സംഘത്തെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.

റോഡിലേക്ക് വീണ അമയയുടെ ശരീരത്തിലൂടെ മറ്റൊരു വാഹനം കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. ഇരു വാഹനങ്ങളും നിര്‍ത്താതെ പോയിയെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. അപകടത്തില്‍ കണ്ണൂര്‍ സ്വദേശിയായ ശ്രീഹരി എന്ന വിദ്യാര്‍ഥിക്കും പരുക്കേറ്റു.

വടകര പൂവാടന്‍ ഗേറ്റ് ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗവും, മുന്‍ യൂണിറ്റ് പ്രസിഡന്റുമാണ് അമയ പ്രകാശ്. മരണത്തില്‍ കെഎം സച്ചിന്‍ ദേവ് എംഎല്‍എ അനുശോചനം രേഖപ്പെടുത്തി.                                                                                                                                      14/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.