സംസ്‌ഥാനത്ത്‌ പ്രഖ്യാപിച്ചിരുന്ന റെഡ്‌ അലര്‍ട്ട്‌ പിന്‍വലിച്ചു

2022-05-16 16:48:22

 തിരുവനന്തപുരം: കനത്ത മഴയെ തുടര്ന്ന് സംസ്ഥാനത്ത് പുറപ്പെടുവിച്ചിരുന്ന റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. നിലവില്‍ ഓറഞ്ചും, യെല്ലോ അലേര്‍ട്ടുകള്‍ മാത്രമാണുള്ളത്.

സംസ്ഥാനത്ത് മെയ് 16 ന് എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും മെയ് 17ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും മെയ് 18ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.5 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പിനെ തുടര്ന്ന് മധ്യകേരളത്തില് വിപുലമായ തയാറെടുപ്പുകള് പൂര്ത്തിയാക്കി ജില്ലാഭരണകൂടങ്ങള്. ഇടുക്കി എറണാകുളം തൃശൂര് ജില്ലകളില് പ്രത്യേക കണ്ട്രോള് റൂമുകള് തുറന്നു. പ്രളയസമാന സാഹചര്യമുണ്ടായാല് നേരിടാന് പരിശീലനം ലഭിച്ച ദുരന്തപ്രതികരണസേനയെയും ജില്ലകളിലേക്ക് നിയോഗിച്ചിട്ടുണ്ട്.                               16/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.