കണ്ണൂര്‍ പിലാത്തറയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച് വന്ന കെ സി റസ്റ്റോറന്റ് പൂട്ടിച്ചു; ഭക്ഷ്യവസ്തുക്കള്‍ ശുചിമുറിയില്‍ കണ്ടെത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയ ഡോക്ടറെ മര്‍ദ്ദിച്ച മൂന്ന് പേര്‍ അറസ്റ്റില്‍
2022-05-16 16:51:12

കണ്ണൂര്‍: പിലാത്തറയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്ന കെ സി റസ്റ്റോറന്റ് പൂട്ടിച്ചു.
സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് നടപടി.
ഈ ഹോട്ടലില്‍ ഭക്ഷ്യവസ്തുക്കള്‍ ശുചിമുറിയില്‍ കണ്ടെത്തിയ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഡോക്ടറെ മര്‍ദ്ദിച്ച കടയുടമയടക്കം മൂന്ന് പേരെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു.
രാവിലെ പത്ത് മണി മുതല്‍ ഭക്ഷ്യ സുരക്ഷ വിഭാഗവും പഞ്ചായത്ത് അധികൃതരും പരിശോധന നടത്തി. ഹോട്ടലുടമകള്‍ക്ക് സ്ഥാപനത്തിന്‍്റെ ലൈസന്‍സ് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് അധികൃതര്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഉച്ചക്ക് ഭക്ഷണം കഴിക്കാനെത്തിയ കാസര്‍കോട് ബന്തടുക്ക പി എച്ച്‌സിയിലെ ഡോക്ടര്‍ സുബ്ബറായയാണ് ശുചി മുറി എന്ന് ബോര്‍ഡ് വച്ച സ്ഥലത്ത് ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ചത് ചോദ്യം ചെയ്യുകയും ദൃശ്യങ്ങളെടുക്കുകയും ചെയ്തത്. 16/05/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.