ഫെയ്‌സ്ബുക്കില്‍ ലൈവായി ആത്മഹത്യാശ്രമം, യുവാവിനെ പോലീസ് രക്ഷിച്ചു

2022-05-16 17:05:06

പാലാ: കൈമുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് ലൈവായി ഫെയ്‌സ്ബുക്കിലിട്ട യുവാവിനെ പോലീസ് അന്വേഷിച്ച്‌ വീട്ടിലെത്തി രക്ഷിച്ച്‌ ആശുപത്രിയിലാക്കി.

പാലാ ചിറ്റേട്ട് അമല്‍ ഫ്രാന്‍സിസ് (30)ആണ് ആത്മഹത്യാശ്രമം നടത്തിയത്. ഇയാളെ പോലീസ് തന്ത്രത്തില്‍ പിന്തിരിപ്പിച്ച്‌ ആശുപത്രിയിലെത്തിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. അമലിന്റെ വീട്ടില്‍ മാതാപിതാക്കളില്ലാത്ത സമയത്തായിരുന്നു കൃത്യം. എന്റെ അത്മഹത്യ ലൈവ് എന്ന പേരില്‍ ഇയാള്‍ ദൃശ്യങ്ങള്‍ ഫെയ്‌സ് ബുക്കിലിട്ടു. മുറിയില്‍ രക്തം തളം കെട്ടിക്കിടക്കുന്ന ചിത്രം സഹിതമാണ് ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്.

ഇത് ശ്രദ്ധയില്‍പ്പെട്ട ഒരാള്‍ പാലാ പോലീസിനെ വിവരം അറിയിച്ചു. ഫെയ്‌സ് ബുക്ക് പരിശോധിച്ച്‌ സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേക്ഷണം നടത്തി, എസ്‌എച്ച്‌ഒ കെ.പി.തോംസന്റെ നേതൃത്വത്തില്‍ പോലീസ് സംഘം അരമണിക്കൂറിനുള്ളില്‍ ഇയാളുടെ താമസ സ്ഥലത്തെത്തി. അഗ്‌നിശമന സേനാവിഭാഗവും സ്ഥലത്തെത്തി.

വീട് അടച്ചിട്ട നിലയിലായിരുന്നു. അഗ്‌നിശമന സേന എത്തും മുമ്ബേ അമലിനെ അനുനയിപ്പിച്ച്‌ വീടിന്റെ വാതില്‍ തുറപ്പിച്ച്‌ ആംബുലന്‍സ് വരുത്തി പോലീസ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. യുവാവിന്റെ പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് പറഞ്ഞു.                                                         16/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.