വീട്ടില്‍ ആളില്ലാത്ത സമയത്തെത്തി ബാലികയെ ഒരുവര്‍ഷത്തോളം പീഡിപ്പിച്ചു; 68-കാരന് ജീവപര്യന്തം കഠിനതടവ്

2022-05-18 16:50:54

കൊയിലാണ്ടി: ഒമ്ബത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരുലക്ഷത്തി അമ്ബതിനായിരം രൂപ പിഴയും ശിക്ഷവിധിച്ചു.

കുറ്റ്യാടി സ്വദേശി പാറച്ചാലില്‍ അബുവിനെയാണ് (68) ശിക്ഷിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി ടി.പി. അനിലാണ് ശിക്ഷ വിധിച്ചത്.

2018-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാലികയുടെ വീട്ടില്‍ ഒരുവര്‍ഷത്തോളം ആളില്ലാത്ത സമയത്ത് വന്ന് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രതിയുടെ സാമീപ്യത്തില്‍ സംശയംതോന്നിയ അയല്‍വാസിയായസ്ത്രീ ചോദിച്ചപ്പോഴാണ് ബാലിക പീഡനവിവരങ്ങള്‍ പുറത്തുപറയുന്നത്. കുറ്റ്യാടി പൊലീസ് രജിസ്റ്റര്‍ചെയ്ത കേസ് നാദാപുരം ഡിവൈ.എസ്‌പി. ജി. സാബുവാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി. ജെതിന്‍ ഹാജരായി.                                                                                                                                                                                              18/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.