റിഫയുടേത് വഴി വിട്ട ജീവിതം ഭര്‍ത്താവ്: മെഹ്നാസ്

2022-05-18 16:54:45

   കാഞ്ഞങ്ങാട് ; റിഫയുടേത് വഴി വിട്ട ജീവിതം ആയിരുന്നുവെന്ന് കഴിഞ്ഞ ദിവസം ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഭര്‍ത്താവ് മെഹ്നാസ് ആരോപിച്ചു. മറ്റൊരു കാസര്‍ഗോഡ് ഉള്ള യുവാവുമായി ഉള്ള ചാറ്റുകള്‍ താന്‍ കണ്ടിരുന്നു. ഈ യുവാവിന്റെ ഫോണ്‍ തന്റെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് പോലീസ് കേസ് ഉണ്ടായിരുന്നു. സ്റ്റേഷന്‍ മുഖാന്തിരം ആണ് ഫോണ്‍ തിരികെ നല്‍കിയത്. ഈ യുവാവിന്റെ വാര്‍ട്‌സ്ആപ് ചാറ്റ് സൈബര്‍ സെല്‍പരിശോധിക്കാന്‍ തയ്യാറാകണമെന്നും ഇത് സംബന്ധിച്ച വീഡിയോ തന്റെ കൈവശം ഉണ്ടെന്നും ഭര്‍ത്താവ് മെഹ്നു അഭിമുഖത്തില്‍ പറഞ്ഞു. ഇത് റിഫയുടെ വീട്ട്കാര്‍ക്കും എന്റെ വീട്ടുകാര്‍ക്കും അറിയാം പിന്നീട് എല്ലാം ക്ഷമിച്ച് വീണ്ടും പുതിയ ജീപിതം തേടി പോയ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് അഭിമുഖത്തില്‍ പറഞ്ഞു. ഇപ്പോള്‍ കാസര്‍ഗോഡെ ഒരു യുടൂബ് ചാനല്‍ തന്നെ കള്ളകേകേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ആത്മഹത്യ കൊലപാതകമാക്കാന്‍ ശ്രമിക്കുകയാണെന്നും ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.                                                                       18/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.