ജനപ്രിയ ബ്ലോഗറും യൂട്യൂബ് താരവുമായ റിഫയുടെത് തൂങ്ങി മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
2022-05-18 17:01:42

നീലേശ്വരം : നീലേശ്വരം ബങ്കളം ദിവ്യന്‍ പാറയിലെ മെഹ്‌നാസിന്റെ ഭാര്യയും ജനപ്രിയ ബ്ലോഗറും യൂട്യൂബ് താരവുമായ റിഫയുടെത് തൂങ്ങി മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലെ അടയാളം തൂങ്ങിമരണം ശരിവെക്കുന്നു എന്നാണ് നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന് കൈമാറി. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ആണ് ഇനി കിട്ടാനുള്ളത്. ഈ മാസം ഏഴിനാണ് പാവണ്ടൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ അടക്കം ചെയ്ത റഫറിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയത്. മാര്‍ച്ച് ഒന്നിനാണ് ദുബായ് ജാഹിലിയ യിലെ ഫ്‌ലാറ്റില്‍ റിഫാ മെഹനുവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭര്‍ത്താവാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടിലെത്തിച്ച മൃതദേഹം ഉടന്‍ തന്നെ മറവ് ചെയ്യുകയായിരുന്നു. പിന്നീട് മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാക്കൂര്‍ പോലീസ് മെഹ്നുവിനെതിരെ ആത്മഹത്യാ പ്രേരണക്ക് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഹര്‍ജി മെയ് 20ന് പരിഗണിക്കുമെന്ന് അറിയിച്ച് കോടതി പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. മെഹ്നാസിനെ കണ്ടെത്താന്‍ പോലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്. നേരത്തെ മൊഴി എടുക്കുന്നതിനു വേണ്ടി അന്വേഷണസംഘം നീലേശ്വരം ബങ്കളത്തെ എത്തിയെങ്കില്‍ മെഹ്നാസിനെ കാണാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കള്‍ മൊഴി രേഖപ്പെടുത്തി അന്വേഷണസംഘം മടങ്ങിയിരുന്നു. റിഫയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷം കൂടുതല്‍ നടപടികളിലേക്ക് നടക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. റിഫയുടെ മരണം ആത്മഹത്യ തന്നെയാണെന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ മുന്‍കൈയെടുത്ത പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി വ്യക്തമാക്കിയിരുന്നു. മൃതദേഹം ദുബായില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ നാട്ടിലേക്ക് അയച്ചതാണെന്ന ആരോപണവും തള്ളിയിരുന്നു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പെണ്‍കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പരാതി ആസ്ഥാനത്ത് ആണെങ്കിലും ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസ് മെഹ്‌നാസിന് കുരുക്ക് തന്നെയാണ്. 18/05/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.