ഡല്‍ഹിയില്‍ 13കാരിയെ മയക്കുമരുന്ന് നല്‍കി കൂട്ട ബലാത്സംഗം ചെയ്തു; മൂന്നുപേര്‍ പിടിയില്‍

2022-05-20 15:44:01

ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സൗത്ത് ഡല്‍ഹിയിലെ വീട്ടില്‍ നിന്ന് കാണാതായ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയും പിന്നീട് ടിഗ്രി പ്രദേശത്ത് ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു.

ഏപ്രില്‍ 24ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് പോയതെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ തിരിച്ചെത്താതായപ്പോള്‍, പൊണ്‍കുട്ടി സുഹൃത്തിന്റെയോ ബന്ധുക്കള്‍ക്കൊപ്പമോ ആയിരിക്കണം എന്നാണ് അച്ഛന്‍ കരുതിയത്. പിന്നീട്, മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 26ന് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തു.

മേയ് ഒന്നിനാണ് പ്രതികളിലൊരാള്‍ സൗത്ത് ഡല്‍ഹിയില്‍ പിടിയിലാകുന്നത്. കാണാതായ പെണ്‍കുട്ടിയുടെ പോസ്റ്ററുകള്‍ കണ്ട ഒരു പ്രദേശവാസിയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെക്കുറിച്ച്‌ പൊലീസിനെ അറിയിച്ചത്.

സാകേത് മെട്രോ സ്‌റ്റേഷനു സമീപം നിന്ന് കാണാതായ പെണ്‍കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തുമ്ബോള്‍, കുട്ടി മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നു. തുടര്‍ന്ന് എയിംസില്‍ വൈദ്യപരിശോധനക്ക് വിധേയയാക്കി. ലൈംഗികാതിക്രമം സ്ഥിരീകരിച്ചു.                                                            19/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.