ഗോവ ബീച്ചില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്തി കാമുകന്‍; മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച്‌ കടന്നു

2022-05-20 16:03:25

  പനാജി: ബന്ധം തുടരാന്‍ നിരസിച്ചതിന്റെ പേരില്‍ പത്തൊന്‍പതുകാരിയെ ഗോവ ബീച്ചില്‍ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍.

ഗോവയിലെ വെല്‍സോണ്‍ ബീച്ചില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. ന്യൂ വാദെം സ്വദേശിനിയായ ദിയ നായിക് ആണ് കൊല്ലപ്പെട്ടത്.

ഗോവ വാസ്‌കോയിലെ ന്യൂ വാദെം സ്വദേശിയായ കിഷന്‍ കലംഗുത്‌കര്‍ (26) ആണ് ഇന്നലെ യുവതിയുടെ മൃതശരീരം കണ്ടെത്തിയതിനെത്തുടര്‍ന്ന് അറസ്റ്റിലായത്. കൊല്ലപ്പെട്ട കോളേജ് വിദ്യാര്‍ത്ഥിനിയോടൊപ്പം ബുധനാഴ്ചയാണ് പ്രതി വെല്‍സോണ്‍ ബീച്ചില്‍ എത്തിയത്.

ഇവിടെവച്ച്‌ ഇരുവരും ബന്ധം തുടരുന്നത് സംബന്ധിച്ച്‌ വാക്കുത്തര്‍ക്കത്തിലാവുകയും കിഷന്‍ യുവതിയെ ബീച്ചില്‍ വച്ചുതന്നെ നിരവധി തവണ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച്‌ കടന്നുകളയുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കിഷന്‍ അറസ്റ്റിലാവുകയായിരുന്നു.                                                                                   20/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.