മണിച്ചന്റെ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണം

2022-05-20 16:56:24

ന്യുഡല്‍ഹി: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന മണിച്ചന്റെ വിടുതല്‍ അപേക്ഷയില്‍ സംസ്ഥാന സര്‍ക്കരിന് സുപ്രീം കോടതിയുടെ നിര്‍ദേശം.

വിടുതല്‍ സംബന്ധിച്ച്‌ നാലാഴ്ചയ്ക്കകം സര്‍ക്കാര്‍ തീരുമാനമെടുത്ത് കോടതിയെ അറിയിക്കണം. രാജീവ്ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന്റെ മോചനത്തിലെ വിധി മാനിച്ച്‌ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് ജസ്റ്റീസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

മോചനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ ഇ-ഫയല്‍ പരിശോധിച്ച ശേഷമാണ് സുപ്രീം കോടതിയുടെ നടപടി. ഫയലിലെ ഉള്ളടക്കം എന്താണെന്ന് കോടതി പരസ്യപ്പെടുത്തിയിട്ടില്ല. മണിച്ചന്റെ മോചനം സംബന്ധിച്ച വിഷയം ഉത്തരവാദപ്പെട്ട ഭരണഘടനാ സ്ഥാപനത്തിന്റെ പരിഗണനയിലാണെന്ന് സര്‍ക്കാര്‍ സ്റ്റാന്റിങ് കോണ്‍സല്‍ ഹര്‍ഷദ് വി.
ഹമീദ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ശിപാര്‍ശ ഗവര്‍ണറുടെ പരിഗണനയിലാണെന്ന സൂചനയാണ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയത്.

മോചനം സംബന്ധിച്ച മന്ത്രിസഭയുടെ ശുപാര്‍ശ അംഗീകരിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ടെന്നായിരുന്നു പേരറിവാളന്‍ കേസില്‍ സുപ്രീം കോടതി വിധിച്ചിരുന്നത്. ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച്‌ സര്‍ക്കാര്‍ നല്‍കുന്ന ശിപാര്‍ശ അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. മണിച്ചനെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കാന്‍ ഗവര്‍ണര്‍ ഇതോടെ ബാധ്യസ്ഥനാകുമെന്ന് വ്യക്തമാണ്.                                                                                      20/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.