മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു; 130.65 അടിയായി ജലനിരപ്പ് ഉയര്‍ന്നു

2022-05-21 16:32:09

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 130.65 അടി എത്തി. വെള്ളിയാഴ്ച രാവിലെ ആറോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്.

വെള്ളിയാഴ്ച രാവിലെ ആറ് വരെയുള്ള 24 മണിക്കൂറിനുള്ളില്‍ അണക്കെട്ടിലേക്ക് ഓരോ സെക്കന്‍ഡിലും 777 ഘനയടി വീതം വെള്ളം ഒഴുകിയെത്തി. അണക്കെട്ടില്‍ നിന്ന് ഒരോ സെക്കന്‍ഡിലും 100 ഘനയടി വീതം വെള്ളം തമിഴ്‌നാട് കൊണ്ടുപോയി.

അണക്കെട്ട് പ്രദേശത്ത് 11 മില്ലി മീറ്ററും തേക്കടിയില്‍ 13 മില്ലി മീറ്ററും മഴ പെയ്തു. മല്ലപ്പെരിയാര്‍ ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗൈ അണക്കെട്ടില്‍ 67.08 അടി വെള്ളം ഉണ്ട്. ഇടുക്കിയില്‍ ജലനിരപ്പ് 2340.36 അടിയായി.                                                                                                     21/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.