അഞ്ച് ലക്ഷം നഷ്ടപരിഹാരം നൽകി തീർക്കാൻ സാധിക്കുന്ന വിഷയം അല്ല കാസർകോട് എൻഡോസൾഫാൻ ദുരിത ബാധിതരുടേതെന്ന് ലോക പ്രശസ്ത സാമൂഹിക പരിസ്ഥിതി പ്രവർത്തക മേധാ പട്കർ

2022-05-23 16:54:26

 കാഞ്ഞങ്ങാട് : അഞ്ച് ലക്ഷം നഷ്ടപരിഹാരം നൽകി തീർക്കാൻ സാധിക്കുന്ന വിഷയം അല്ല കാസർകോട് എൻഡോസൾഫാൻ ദുരിത ബാധിതരുടേതെന്ന് ലോക പ്രശസ്ത സാമൂഹിക പരിസ്ഥിതി പ്രവർത്തക മേധാ പട്കർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിത ബാധിതരുടെ വീടുകളിലെ പ്രശ്നങ്ങൾ നേരിട്ട് കണ്ട് ബോധ്യപ്പെട്ട ശേഷം കാഞ്ഞങ്ങാട് എയിംസ് സമരപന്തലിൽ എത്തി അഭിവാദ്യം അർപ്പിച്ചു സംസാരിച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദുരിതബാധിതർക്ക് മതിയായ സംരക്ഷണം നൽകാൻ സർക്കാരിന് കഴിയണമെന്നും അവർ കൂട്ടിച്ചേർത്തു.
ഞായറാഴ്ച രാവിലെ ജില്ലയിൽ എത്തിയ
മേധാപട്കർ കാസർകോട് ജില്ലയിലെ
എൻഡോസൾഫാൻ
മേഖലകൾ സന്ദർശിച്ചു
 കാസർകോട് എൻഡോസൾഫാൻ ഇരകളുടെ വീടുകളും.പുനരധിവാസ കേന്ദ്രവും സന്ദർശിച്ചു.
പരിസ്ഥിതി പ്രവർത്തകൻ സിആർനീലകണ്ടൻ,എൻഡോസൾഫാൻ പീഡിതജനകീയമുന്നണി ചെയർമാൻ അമ്പല ത്തറകുഞ്ഞികൃഷ്ണൻ.മനുഷ്യവകാശപ്രവർത്തകൻ അഡ്വ:രാജേന്ദ്രൻ,എൻഡോസൾഫാൻ വിരുദ്ധസമരസമിതി ജന :കൺവീനർ കെ ബി മുഹമ്മദ്‌ കുഞ്ഞി. പിഡിപി സംസ്ഥാന സെക്രട്ടറി സുബൈർപടുപ്പ്.മനുഷ്യവകാശ പ്രവർത്തകൻ ഡോക്ടർ ഡി സുരേന്ദ്രനാദ് . തീയ്യസമുധായ സംസ്ഥാന പ്രസിഡന്റ്‌ ഗണേശൻ അരമങ്ങാനം, എയിംസ്ജനകീയകൂട്ടായ്മ ജന:കൺവീനർ ഫറീന കോട്ടപ്പുറം, ഫോർവേഡ് ബ്ലോക്ക്‌ജില്ലാജന:സെക്രട്ടറി ഷാഫികല്ലുവളപ്പ്,, സോഷ്യൽ ജസ്റ്റിസ് ഫോറം വൈസ് പ്രസിഡന്റ്‌മാരായ ഹമീദ്ചേരങ്കൈ.അബ്ദുൽ കാദർ ചട്ടൻചാൽ. സോഷ്യൽ ജസ്റ്റിസ് ഫോറം സെക്രട്ടറി അബ്ദുൽ റഹ്മാൻ ബന്തിയോട്. പൊതു പ്രവർത്തകൻ കരീം ചൗക്കി. എയിംസ് ജനകീയ കൂട്ടായ്മ ഭാരവാഹികളായ സലീം ചൗക്കി,ശ്രീനാദ് ശശി. ശരീഫ്മുഗു.ബോവിക്കാനം സുകുമാരൻ, അഷ്‌റഫ്‌.മസൂദ്ബോവിക്കാനം. മൻസൂർ മല്ലം തുടങ്ങിയ നിരവധിപേർ മേധാപട്കരെഅനുഗമിച്ചു.   കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ഇരകളുടെവീടുകളും.ബോവിക്കാനത്ത് എൻഡോ സൽഫാൻ പുനരധിവാസ നിർമ്മാണസ്ഥലംസന്ദർശിച്ച് കാസറഗോഡ് ജില്ലാ കളക്ടറുമായി കൂടികാഴ്ച്ച നടത്തി.                                23/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.