കേന്ദ്ര സര്‍ക്കാര്‍ കുറച്ചിട്ടും കേരളത്തില്‍ കുറയാതെ പെട്രോള്‍ വില; സംസ്ഥാനത്ത് ഒരു ലിറ്ററിന് കുറഞ്ഞത് 9.48 രൂപ മാത്രം

2022-05-23 16:58:36

 കൊച്ചി: നികുതി കുറച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവിലയില്‍ കുറവ് വരുത്തിയെങ്കിലും കേരളത്തില്‍ പെട്രോള്‍ വിലയില്‍ ആനുപാതികമായ കുറവുണ്ടായില്ല.
കേന്ദ്രം പെട്രോളിന് എട്ട് രൂപ കുറച്ചപ്പോള്‍ 2 രൂപ 41 പൈസ കൂടി സംസ്ഥാനത്തും കുറഞ്ഞിരുന്നു. ഇതനുസരിച്ച്‌ പെട്രോളിന് 10 രൂപ 41 പൈസ കുറയേണ്ടതായിരുന്നുവെങ്കിലും സംസ്ഥാനത്ത് 9 രൂപ 48 പൈസ മാത്രമായിരുന്നു കുറഞ്ഞത്. ഇപ്പോഴിതാ ഇതേ ചൊല്ലിയാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്. എണ്ണകമ്ബനികള്‍ അടിസ്ഥാന വിലകൂട്ടിയതാണ് നിരക്കിലെ വ്യത്യാസത്തിന് കാരണമെന്നാണ് കേരളത്തിന്റെ വിശദീകരണം. കേന്ദ്രം പെട്രോളിന് എട്ട് രൂപ കുറച്ചതിന് പിന്നാലെ എണ്ണക്കമ്ബനികള്‍ അടിസ്ഥാന വില കൂട്ടിയതാണ് വ്യത്യാസത്തിന് കാരണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.                                                                                               23/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.