കോവിഡിന് ശേഷമുള്ള ലോകത്ത് ഇന്ത്യ-ജപ്പാന്‍ ഉറ്റ സഹകരണം അത്യന്താപേക്ഷിതം- പ്രധാനമന്ത്രി

2022-05-23 16:59:58

കോവിഡിന് ശേഷമുള്ള ലോകത്ത് ഇന്ത്യ-ജപ്പാന്‍ ഉറ്റ സഹകരണം അത്യന്താപേക്ഷിതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഊര്‍ജസ്വലമായ ബന്ധത്തെക്കുറിച്ച്‌ ഒരു പ്രാദേശിക ജാപ്പനീസ് പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കുന്നത് . ജപ്പാനില്‍ ഔദ്യോഗിക സന്ദര്‍ശനത്തിലാണ് മോദി.

“ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഊര്‍ജസ്വലമായ ബന്ധത്തെക്കുറിച്ച്‌ ഒരു കുറിപ്പ് എഴുതി. ഞങ്ങളുടേത് സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള പങ്കാളിത്തമാണ്. മഹത്തായ 70 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഞങ്ങളുടെ പ്രത്യേക സൗഹൃദത്തിന്റെ യാത്ര ഞാന്‍ പിന്തുടരുന്നു. ”

“കോവിഡിന് ശേഷമുള്ള ലോകത്ത് ഇന്ത്യ-ജപ്പാന്‍ ഉറ്റ സഹകരണം അത്യന്താപേക്ഷിതമാണ്. നമ്മുടെ രാജ്യങ്ങള്‍ ജനാധിപത്യ മൂല്യങ്ങളില്‍ ഉറച്ച്‌ പ്രതിജ്ഞാബദ്ധരാണ്. സുസ്ഥിരവും സുരക്ഷിതവുമായ ഇന്തോ-പസഫിക് മേഖലയുടെ പ്രധാന സ്തംഭങ്ങളാണ് ഇന്ത്യയും ജപ്പാനും . വിവിധ ബഹുമുഖ ഫോറങ്ങളിലും നാം ഇത് പോലെ അടുത്ത് പ്രവര്‍ത്തിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.”

“ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ എനിക്ക് ജാപ്പനീസ് ജനതയുമായി പതിവായി ഇടപഴകാനുള്ള അവസരം ലഭിച്ചിട്ടുണ്ട് . ജപ്പാന്റെ വികസന മുന്നേറ്റങ്ങള്‍ എല്ലായ്പ്പോഴും പ്രശംസനീയമാണ്. അടിസ്ഥാന സൗകര്യങ്ങള്‍, സാങ്കേതികവിദ്യ, നവീകരണം, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടെയുള്ള പ്രധാന മേഖലകളില്‍ ജപ്പാന്‍ ഇന്ത്യയെ പങ്കാളിയാക്കുന്നു.”, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.                                                                                                     23/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.