മനസ്സിലെ ചന്ദ്രകളഭം' പ്രകാശനം ചെയ്തു

2022-05-25 16:46:38

കൊച്ചി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസിന്റെ ലഘുജീവചരിത്രമായ 'മനസ്സിലെ ചന്ദ്രകളഭം' പ്രശസ്ത എഴുത്തുകാരി ഡോ.എം. ലീലാവതി പ്രകാശനം ചെയ്തു. പി.ടി തോമസിൻറെ മക്കളായ വിഷ്ണു തോമസ്, വിവേക് തോമസ്,മരുമകൾ ബിന്ദു   എന്നിവർ ചേർന്ന് പുസ്തകം ഏറ്റുവാങ്ങി. പി.ടി. തോമസിന്റെ ആത്മമിത്രങ്ങളിലൊരാളായ ആര്‍. ഗോപാലകൃഷ്ണനാണ് പുസ്തകത്തിന്റെ രചയിതാവ്. കര്‍ഷക കുടുംബത്തില്‍ നിന്ന് കേരളാ രാഷ്ട്രീയത്തിലെ ജനപ്രിയ നേതാവായി വളര്‍ന്ന പി.ടി. തോമസിന്റെ ജീവിതം വരച്ചുകാട്ടുന്ന പുസ്തകം കൈപ്പട പബ്ലീഷിങ് ഗ്രൂപ്പാണ് വായനക്കാരിലേക്കെത്തിക്കുന്നത്.  പുസ്തകത്തിന്റെ രചയിതാവും സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറിയുമായ ആര്‍. ഗോപാലകൃഷ്ണന്‍, എഴുത്തുകാരന്‍ ജെ. സേവ്യര്‍, കൈപ്പട  മാസിക മീഡിയ കൺസൾട്ടൻറ് എം. നിഖിൽകുമാർ, കൈപ്പട പബ്ലീഷിങ് ഗ്രൂപ്പ് മേധാവി ബിബിന്‍ വൈശാലി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആമസോണിലും കൈപ്പട വെബ്സൈറ്റിലും പുസ്തകം ലഭ്യമാണ്.                                                                                           25/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.