പിസി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കി, അറസ്റ്റ് ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന് കോടതി നിര്‍ദേശം
2022-05-25 16:50:02

തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തില്‍ പിസി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പിസി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കിയത്.
ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് നടപടി.
ജോര്‍ജജിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന് കോടതി നിര്‍ദേശം നല്‍കി.
ഫോര്‍ട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നല്‍കിയിരുന്ന ജാമ്യമാണ് റദ്ദാക്കിയത്. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിലെ പ്രസംഗത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്ത ജോര്‍ജ്ജിന് ജാമ്യം ലഭിച്ചിരുന്നു. 25/05/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.