നീണ്ട കാത്തിരിപ്പിന് വിരാമം, കേരളം ഇരട്ടപ്പാതയിലേക്ക്

2022-05-26 16:28:47

കോട്ടയം : കേരളത്തിന്റെ റെയില്‍വേ ചരിത്രത്തില്‍ പുതിയ അധ്യായം തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം.

കോട്ടയം വഴിയുള്ള, തിരുവനന്തപുരം എറണാകുളം പാതയുടെ ഇരട്ടിപ്പിക്കല്‍ പൂത്തിയാകുന്നതോടെ സംസ്ഥാനത്ത് ട്രെയിനോടുന്നത് ഇരട്ടപ്പാതയിലാകും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഇരട്ടപ്പാതയാകുന്നതോടെ ട്രെയിനുകള്‍ എങ്ങും പിടിച്ചിടേണ്ട, വേഗത കൂടും, കേരളത്തിന് കൂടുതല്‍ ട്രെയിനുകളും ലഭിക്കും,പതിവായുള്ള വൈകി ഓട്ടങ്ങളും ഒഴിവാകും.

ഏറ്റുമാനൂര്‍ - ചിങ്ങവനം ഭാഗത്തെ പുതിയ ഇരട്ടപ്പാത റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ പരിശോധിച്ച്‌ തൃപ്തികരമെന്ന് റിപ്പോര്‍ട്ടും നല്‍കി. ഇനി സിഗ്‌നല്‍ ക്രമീകരിച്ച്‌, കോട്ടയം സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളുടെ നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും. ഇതോടെ സംസ്ഥാനത്തെ ട്രെയിന്‍ യാത്ര പുതുയുഗത്തിലാകും.

പരീക്ഷണാര്‍ഥം ഇന്ന് രാത്രി മുതല്‍ കോട്ടയത്തെ തുരങ്കത്തിന് സമീപം പുതിയ പാതയില്‍ കൂടി വണ്ടികള്‍ ഓടിക്കും. ഇതോടെ 65 വര്‍ഷം മുമ്ബ് സ്ഥാപിച്ച ഇരട്ടത്തുരങ്കവും ഓര്‍മയാകും. ഈ മാസം 29-30 തീയതിയോടെ ഏറ്റുമാനൂര്‍-ചിങ്ങവനം പുതിയ പാതയില്‍ യാത്രാ വണ്ടികള്‍ ഓടിക്കാമെന്നാണ് പ്രതീക്ഷ.

എറണാകുളം-കായംകുളം ഇരട്ടപ്പാതയാകുന്നതോട കോട്ടയം വഴി കൂടുതല്‍ ട്രെയിനുകള്‍ ആരംഭിക്കും. കോട്ടയത്തെ എറണാകുളത്തിന്റെ സബര്‍ബന്‍ നെറ്റ്‌വര്‍ക്കില്‍ ഉള്‍പ്പടുത്തി മെമു ഉള്‍പ്പടെ കൂടുതല്‍ ട്രെയിനുകള്‍ ആരംഭിക്കണമന്ന ആവശ്യം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

തുരങ്കങ്ങള്‍ ഓര്‍മ്മകളിലേക്ക്...

കോട്ടയം: കോട്ടയം റെയില്‍വേ സ്‌റ്റേഷന്റെ മുഖമുദ്രയായ ഇരട്ട തുരങ്കങ്ങള്‍ ഓര്‍മ്മകളിലേക്ക്..തിരുവനന്തപുരത്തേക്കുള്ള തീവണ്ടി യാത്രക്കിടയില്‍ യാത്രക്കാരുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നതാണ് കോട്ടയം റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള ഇരട്ടത്തുരങ്കം. പുതിയ പാത നിര്‍മ്മിച്ചപ്പോള്‍, തുരങ്കങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ടങ്കിലും ഇതുവഴിയുള്ള യാത്രാ വണ്ടികളുടെ ഓട്ടം ഇന്ന് വൈകുന്നേരം അവസാനിക്കും.പക്ഷെ ചരക്ക് വണ്ടികള്‍ സാധാരണപോലെ തുരങ്കം വഴി കടന്നുപോകും. കോട്ടയത്ത് നിര്‍ത്തിയിടുന്ന ട്രെയിനുകളുട ഷണ്ടിംഗിനായും തുരങ്കം ഉപയോഗപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.റബര്‍ ബോര്‍ഡ് ഓഫീസ്, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫീസ് എന്നിവയ്ക്ക് സമീപമാണ് തുരങ്കങ്ങള്‍.                                               26/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.