ലൈംഗിക തൊഴിലാളികളോട് പൊലീസ് മാന്യമായി പെരുമാറണം; സുപ്രീംകോടതി

2022-05-26 16:39:26

ഡല്‍ഹി: ലൈംഗിക തൊഴിലാളികളോട് പൊലീസ് മാന്യമായി പെരുമാറണമെന്നും വാക്ക് കൊണ്ട് പോലും അധിക്ഷേപിക്കരുതെന്നും സുപ്രീംകോടതി.

പൊലീസ് റെയ്ഡും മറ്റ് നടപടികളും സ്വീകരിക്കുമ്ബോള്‍ ലൈംഗിക തൊഴിലാളികളുടെ ചിത്രം പ്രസിദ്ധീകരിക്കരുതെന്ന് മാദ്ധ്യമങ്ങളോടും കോടതി നിര്‍ദ്ദേശിച്ചു.

ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയോ അവരുടെ വിവരങ്ങള്‍ പുറത്ത് വിടുകയോ ചെയ്താല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 സി വകുപ്പ് പ്രകാരം നടപടി എടുക്കണം. ഇക്കാര്യത്തില്‍ ഉചിതമായ മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ പ്രസ് കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയെ കോടതി ചുമതലപ്പെടുത്തി.

ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച്‌ കോടതി നിയോഗിച്ച പാനല്‍ നല്‍കിയ ചില ശുപാര്‍ശകള്‍ അംഗീകരിച്ച്‌ കൊണ്ടാണ് ജസ്റ്റിസ് എല്‍. നാഗേശ്വരറാവു, ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് ഈ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുന്നത് വരെ ഈ നിര്‍ദ്ദേശങ്ങള്‍ നില നില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.

ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളായാലും ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം മാന്യമായി ജീവിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.                    26/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.