ആസാദി കാ അമൃത് മഹോത്സവ് : ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിക്കും

2022-05-26 16:46:12

മലപ്പുറം: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി സംവദിക്കും.

തെരഞ്ഞെടുക്കപ്പെട്ട വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുമായി മെയ് 31ന് ഷിംലയില്‍ നിന്നാണ് പ്രധാനമന്ത്രി സംവാദിക്കുക.ജില്ലാ പ്ലാനിങ് ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ ഇതിനായി സൗകര്യങ്ങള്‍ ഒരുക്കും.

പ്രധാന മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍, അര്‍ബന്‍), പ്രധാന മന്ത്രി കിസാന്‍ സമ്മാന്‍ നിധി, പ്രധാന മന്ത്രി ഉജ്ജ്വല യോജന, പോഷന്‍ അഭിയാന്‍, പ്രധാന മന്ത്രി മാതൃ വന്ദന യോജന, സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍, അര്‍ബന്‍), ജല്‍ ജീവന്‍ മിഷന്‍ ആന്റ് അമൃത്, ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്, പ്രധാന മന്ത്രി ദരീബ് കല്ല്യാണ്‍ അന്ന യോജന, ആയുഷ്മാന്‍ ഭാരത് പി എം ജന്‍ ആരോഗ്യ യോജന, ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍, പ്രധാന മന്ത്രി മുദ്ര യോജന, പ്രധാനമന്ത്രി സ്വനിധി സ്‌കീം എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട പദ്ധതികള്‍.           26/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.