സൈബര്‍ ആക്രമണം നേരിടുന്നു; രാഷ്ട്രീയ നേതാക്കള്‍ അണികളെ താക്കീത് ചെയ്യണമെന്ന് ജോ ജോസഫിന്‍റെ ഭാര്യ

2022-05-26 16:56:47

  തൃക്കാക്കര: ഗുരുതരമായ സൈബര്‍ ആക്രമണമാണ് നേരിടുന്നതെന്ന് തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥിയുടെ ഭാര്യ ഡോ. ദയ പാസ്കല്‍.

വ്യാജ വിഡിയോയാണ് ജോ ജോസഫിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ക്രൂരമായ പ്രവര്‍ത്തനമാണിതെന്നും ദയാ ഭാസ്കല്‍ പറഞ്ഞു.

ആരോഗ്യകരമായ സംവാദങ്ങള്‍ നടത്തുവാന്‍ ആശയ ദാരിദ്യമുള്ളത് കൊണ്ടാണ് അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇല്ലാത്ത പച്ചക്കള്ളങ്ങള്‍ പറഞ്ഞാണ് വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്തുന്നത്. രാഷ്ട്രീയ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ അണികളെ താക്കീത് ചെയ്യണമെന്നും ദയ പാസ്കല്‍ ആവശ്യപ്പെട്ടു.

ജോ ജോസഫിന്‍റേതെന്ന് ആരോപിക്കുന്ന തരത്തിലുള്ള അശ്ലീല വിഡിയോയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഈ സംഭവത്തില്‍ എല്‍.ഡി.എഫ് നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.                                                                        26/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.