'സ്വാതന്ത്ര്യ സമരപോരാട്ടങ്ങളില്‍ സ്ത്രീകള്‍ സുപ്രധാന പങ്ക് വഹിച്ചു'; വനിതാ സാമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് രാഷ്ട്രപതി

2022-05-26 16:58:28

തിരുവനന്തപുരം: കേരള നിയമസഭ സംഘടിപ്പിക്കുന്ന വനിതാ സാമാജികരുടെ ദ്വിദിന സമ്മേളനം രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു.

നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ നമ്ബി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് എന്നിവര്‍ പങ്കെടുത്തു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ രാജ്യവ്യാപകമായി നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായാണ് കോണ്‍ഫര്‍സ്.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ഇതിഹാസത്തില്‍ സ്ത്രീകള്‍ സുപ്രധാന പങ്ക് വഹിച്ചതായി പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. ഒരു പക്ഷത്ത് പുരുഷന്മാര്‍ അണിനിരന്നപ്പോള്‍ ഭാരതത്തിനായി സ്തീകളും പോരാട്ടഭൂമിയില്‍ ഇറങ്ങി. റാണി ലക്ഷിബായിയെ പോലുള്ളവര്‍ ഇതിന്റെ ഉദാഹരണങ്ങളാണ്. നിസ്സഹകരണ പ്രസ്ഥാനം മുതല്‍ ക്വിറ്റ് ഇന്ത്യ വരെ ഗാന്ധിജി നയിച്ച നിരവധി സത്യഗ്രഹ സമരങ്ങളില്‍ സ്ത്രീകളുടെ വ്യാപകമായ പങ്കാളിത്തമുണ്ടായിരുന്നുവെന്നും രാഷ്ട്രപതി ഓര്‍മിപ്പിച്ചു.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാജ്യമായ അമേരിക്കയിലെ സ്ത്രീകള്‍ക്ക് വോട്ടവകാശം നേടിയെടുക്കാന്‍ നൂറ്റാണ്ടിലേറെ കാത്തിരിക്കേണ്ടി വന്നു. ബ്രിട്ടീഷ് സാമ്ബ്രാജ്യത്തിലെ സ്ത്രീകളും വോട്ടവകാശങ്ങളില്‍ നിന്നും ഒരു കാലഘട്ടില്‍ മാറ്റിനിര്‍ത്തപ്പെട്ടു. എന്നാല്‍ ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ഒരു കാലത്തും തങ്ങളുടെ സമ്മതിദാന അവകാശം നിഷേധിക്കപ്പെട്ടിട്ടില്ലായെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.                                                                   26/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.