ലഹരിമരുന്ന് കേസ്: ആര്യന്‍ ഖാന് എന്‍സിബിയുടെ ക്ലീന്‍ ചിറ്റ്

2022-05-27 16:40:55

  ന്യൂഡല്‍ഹി: ലഹരിമരുന്ന് കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ്. ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ തെളിവില്ലെന്ന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കി.

ആര്യന്‍ ഖാന്റെ കയ്യില്‍നിന്ന് ലഹരി മരുന്ന് പിടിച്ചെടുത്തിട്ടില്ലന്നും എന്‍സിബി കുറ്റപത്രത്തില്‍ പറയുന്നു.

ലഹരി കേസില്‍ 14 പേര്‍ക്കെതിരയാണ് എന്‍.സി.ബി. കുറ്റപത്രം സമര്‍പ്പിച്ചത്. പ്രത്യേക കോടതിയില്‍ 10 വാള്യങ്ങളായാണ് എന്‍സിബി കുറ്റപത്രം നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ആര്യന്‍ ഖാനെ ലഹരിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.

26 ദിവസത്തോളം കസ്റ്റഡിയിലായിരുന്ന ആര്യന്‍ ഖാന് പിന്നീട് ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ഒക്ടോബര്‍ 30നാണ് ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായത്. ആഡംബര കപ്പലില്‍ എന്‍സിബി സംഘം നടത്തിയ റെയ്ഡില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായും ആരോപണമുണ്ടായിരുന്നു.

തുടര്‍ന്ന് കേസ് അന്വേഷണത്തിന് എന്‍സിബിയുടെ പ്രത്യേക സംഘത്തെ നിയോ​ഗിക്കുകയായിരുന്നു. കപ്പലില്‍നിന്ന് കസ്റ്റഡിയിലെടുക്കുമ്ബോള്‍ ആര്യന്‍ ഖാന്റെ കൈവശം ലഹരിമരുന്ന് ഉണ്ടായിരുന്നില്ല.

ആര്യന്റെ ചാറ്റുകളില്‍നിന്ന് അന്താരാഷ്ട്ര ലഹരിമരുന്ന് സംഘവുമായുള്ള ബന്ധം കണ്ടെത്താനായിട്ടില്ല. അന്താരാഷ്ട്ര മയക്കുമരുന്ന് ലോബിയുടെ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ആര്യന്‍ ഖാന്‍ എന്ന വാദം സ്ഥാപിക്കാന്‍ ആവശ്യമായ തെളിവില്ലെന്നും പ്രത്യേക സംഘം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.                                                                                      27/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.