ലഡാക്കില്‍ വാഹനം പുഴയില്‍ വീണ് ഏഴു സൈനികര്‍ മരിച്ചു; നിരവധിപ്പേര്‍ക്ക് പരിക്ക്

2022-05-27 17:12:42

ശ്രീനഗര്‍: ലഡാക്കില്‍ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പുഴയില്‍ മറിഞ്ഞു ഏഴു സൈനികര്‍ മരിച്ചു.

നിരവധിപ്പേര്‍ക്ക് പരിക്കു പറ്റിയിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലഡാക്കിലെ തുര്‍ട്ടുക് സെക്ടറിലാണ് സംഭവം. 26 സൈനികരുമായി സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം നദിയില്‍ മറിയുകയായിരുന്നു. റോഡില്‍ വാഹനം തെന്നിയതിനെ തുടര്‍ന്നാണ് നിയന്ത്രണം നഷ്ടപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

60 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്. പര്‍താപൂരില്‍ നിന്ന് ഫോര്‍വേഡ് ലൊക്കേഷനായ സബ് സെക്ടര്‍ ഹനീഫിലേക്ക് പോകുമ്ബോഴാണ് അപകടം ഉണ്ടായത്.

അപകടത്തില്‍പ്പെട്ട 26 പേരെയും സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഏഴുപേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്ന് കരസേന അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി വ്യോമസേന വിമാനത്തില്‍ വെസ്‌റ്റേണ്‍ കമാന്‍ഡിലേക്ക് കൊണ്ടുപോകുമെന്നും കരസേന അറിയിച്ചു.                            27/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.