'കേരളത്തെ വന്‍വിലക്കയറ്റം ബാധിച്ചിട്ടില്ല; വില കൂടിയത് ചുരുക്കം ഉത്പന്നങ്ങള്‍ക്ക് മാത്രമെന്ന് മന്ത്രി ജിആര്‍ അനില്‍

2022-05-28 16:44:05

തിരുവനന്തപുരം:പൊതുവിതരണ രംഗത്തെ ഇടപെടലാണ് സംസ്ഥാനത്ത് വിലക്കയറ്റം പിടിച്ച്‌ നിര്‍ത്തിയതെന്ന് ഭക്ഷ്യ പൊതുവിരണ മന്ത്രി ജി.ആര്‍ അനില്‍ അവകാശപ്പെട്ടു.

കാലാവസ്ഥാ വ്യതിയാനം അയല്‍ സംസ്ഥാനങ്ങളില്‍ ഉണ്ടാക്കുന്ന പ്രതിസന്ധിയാണ് കേരളത്തില്‍ വിലക്കയറ്റമുണ്ടാക്കുന്നത് .കേരളത്തിലെ 500 ഓളം മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ പരിശോധന നടത്തി.

കൃത്രിമ വിലക്കയറ്റം സംസ്ഥാനത്തില്ല. കേരളത്തെ വന്‍വിലക്കയറ്റം ബാധിച്ചിട്ടില്ല.ചുരുക്കം ചില ഉത്പന്നങ്ങളുടെ വില മാത്രമാണ് കൂടിയത്. ജയ അരി റേഷന്‍ കടകള്‍ വഴി വിതരണത്തിനെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.എഫ്‌സിഐ ഗോഡൗണുകളില്‍ അരി എത്തി, 60 ശതമാനം റേഷന്‍ കടകളിലും അരി വിതരണത്തിന് എത്തും.

അതേസമയം കേരളത്തിലേക്ക് അരിയും പച്ചക്കറിയും അടക്കം എത്തിക്കുന്ന അയല്‍ സംസ്ഥാനങ്ങള്‍ ഭക്ഷ്യമന്ത്രി നേരിട്ട് സന്ദര്‍ശിക്കും. ആദ്യപടിയായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ആന്ധ്രയിലേക്ക് പോകുകയാണ്. അവിടുത്തെ പ്രതിസന്ധി നേരിട്ട് വിലയിരുത്തും . അയല്‍ സംസ്ഥാനങ്ങളിലെ മഴയ്ക്ക് പുറമേ വൈദ്യുതി , പ്രോസസിങ് ചാര്‍ജ് എന്നിവയും തിരിച്ചടിയായി എന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

സംസ്ഥാനത്ത് കൃത്രിമ വിലക്കയറ്റം തടയാന്‍ നടപടി തുടങ്ങിയെന്ന് മന്ത്രി പറഞ്ഞു. പച്ചക്കറിക്കാണ് ഏറ്റവും വില ഉയര്‍ന്നത്.നിത്യോപയോഗ സാധനങ്ങളില്‍ വില കൂടുതലായി കാണുന്നില്ല . പൂഴ്‌ത്തി വെയ്‌പ്പ് തടയാന്‍ മൊത്ത വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്‍കി

വിലക്കയറ്റത്തില്‍ കേന്ദ്രത്തിനുമുണ്ട് സംസ്ഥാന സര്‍ക്കാര്‍ വിമര്‍ശനം. ഗോതമ്ബ് ഒരു വര്‍ഷത്തേക്ക് ഉണ്ടാകില്ല എന്ന് കേന്ദ്രം അറിയിച്ചു.മണ്ണെണ്ണ 40% കുറച്ചുവെന്നും ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ കുറ്റപ്പെടുത്തി.                                                                                                                                     28/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.