വയറ്റിനുള്ളില്‍ ഇരുപത്തിയെട്ടുകോടി; സംശയാസ്പദമായ പെരുമാറ്റം കണ്ട് യുവതികളെ പരിശോധിച്ച കസ്റ്റംസിന് കിട്ടിയത് കോടികള്‍ വിലവരുന്ന മയക്കുമരുന്ന്

2022-05-28 16:45:29

ന്യൂഡല്‍ഹി: വയറ്റിനുള്ളില്‍ 181 കൊക്കെയ്ന്‍ ക്യാപ്‌സ്യൂളുകള്‍ ഒളിപ്പിച്ച രണ്ട് വിദേശ വനിതകള്‍ പിടിയില്‍.

ഉഗാണ്ടയില്‍ നിന്നെത്തിയ വനിതകളാണ് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസിന്റെ പിടിയില്‍ ആയത്.

വനിതകളുടെ വയറ്റിനുള്ളില്‍ നിന്നും കണ്ടെത്തിയ കൊക്കെയ്ന്‍ ക്യാപ്സ്യൂളിന് വിപണിയില്‍ 28 കോടി രൂപ വിലമതിക്കുമെന്നാണ് വിവരം. അതേസമയം രണ്ട് വനിതകളും വന്നത് ഒരേ വിമാനത്തിലാണെങ്കിലും പരസ്പരം അറിയുന്നവരെല്ലെന്ന് പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസവും സമാന സാഹചര്യത്തില്‍ ഉഗാണ്ടയില്‍ നിന്നുള്ള യുവതി പിടിയിലായിരുന്നു. ഡല്‍ഹിയിലെത്തിയ യുവതിയുടെ സംശയാസ്പദമായ പെരുമാറ്റം കണ്ട് പരിശോധന നടത്തിയപ്പോഴാണ് വയറ്റിനുള്ളില്‍ നിന്നും കൊക്കെയ്ന്‍ അടങ്ങിയ 80 ക്യാപ്‌സ്യൂളുകള്‍ കണ്ടെത്തിയത്. അന്താരാഷ്‌ട്ര വിപണിയില്‍ 14 കോടി രൂപ വില വരുന്ന മയക്കുമരുന്നാണ് ആണിത്.                                                                                                                                                28/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.