കുടുംബ കലഹം: മാതാവ് കിണറ്റി​ലെറിഞ്ഞ ആറ് കുട്ടികള്‍ മരിച്ചു

2022-05-31 16:50:04

 മുംബൈ: കുടുംബ കലഹത്തെ തുടര്‍ന്ന് മാതാവ് കിണറ്റിലെറിഞ്ഞ ആറ് കുട്ടികള്‍ മരിച്ചു. തുടര്‍ന്ന് കിണറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച മാതാവിനെ സമീപവാസികള്‍ രക്ഷിച്ചു.

മുംബൈയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള റായ്ഗഡിലെ മഹാദി ഗ്രാമത്തില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഗ്രാമവാസികള്‍ കുട്ടികളെ പുറത്തെടുത്തപ്പോഴേക്കും എല്ലാവരും മരിച്ചിരുന്നു. 18 മാസം മുതല്‍ 10 വയസ്സ് വരെ പ്രായമുള്ള കുട്ടികളില്‍ അഞ്ചും പെണ്‍കുട്ടികളാണ്. സംഭവത്തില്‍ മാതാവ് റൂണ ചിഖുരി സാഹ്നിയെ (30) കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

മദ്യപാനത്തെ ചൊല്ലി ഭര്‍ത്താവുമായി വഴക്കുണ്ടായതിനെ തുടര്‍ന്നാണ് യുവതി പ്രകോപിതയായത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കുടുംബം മെച്ചപ്പെട്ട തൊഴില്‍ തേടി മഹാരാഷ്ട്രയിലെത്തിയതായിരുന്നു.                                                                                                                             31/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.