'അട്ടിയിട്ട സ്വര്‍ണം കണ്ട് അമ്ബരന്നു, എടുത്തപ്പോള്‍ മതിയെന്ന് തോന്നി'; ഗുരുവായൂരില്‍ കവര്‍ച്ച നടത്തിയ ധര്‍മരാജ്; ഓട്ടോക്കൂലി കൊടുത്തത് 4,000 രൂപ

2022-05-31 16:53:26

തൃശൂര്‍: ഗുരുവായൂരിലെ വീട്ടില്‍ നിന്ന് 371 പവന്‍ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും കവര്‍ച്ച നടത്തിയ കേസിലെ പ്രതി ധര്‍മ്മരാജ് ചത്തീസ്ഗഢില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് പിടിയിലായത്.

മോഷണം നടന്ന് രണ്ടാഴ്ചക്കുള്ളിലാണ് തമിഴ്‌നാട് സ്വദേശിയായ പ്രതിയെ കണ്ടെത്താനായത്. സ്വര്‍ണം വിറ്റു കിട്ടുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിക്കാനായിരുന്നു ധര്‍മ്മരാജ് പദ്ധതിയിട്ടത്. ചണ്ഡീഗഢില്‍ ബിസിനസ് തുടങ്ങാനായിരുന്നു ഉദ്ദേശ്യം. അവിടെ സ്ഥലം വാങ്ങി വീട് വയ്ക്കാനും സിംലയ്ക്ക് പോവാനും പ്രതിക്ക് പദ്ധതിയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

മോഷ്ടിച്ച തുകയില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപയാണ് പത്ത് ദിവസത്തിനുള്ളില്‍ ധര്‍മ്മരാജ് ചെലവാക്കിയത്. പത്ത് ദിവസം ചണ്ഡീഗഢിലെ ഏറ്റവും വലിയ ആഡംബര ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു. ഓട്ടോയില്‍ 400 രൂപയുടെ ഓട്ടം പോയതിന് 4000 രൂപയാണ് ധര്‍മ്മരാജ് നല്‍കിയത്. പൊലീസിന്റെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ പല വേഷങ്ങളിലാണ് ധര്‍മ്മരാജ് നടന്നിരുന്നത്. മുറിക്ക് കളര്‍ നല്‍കി, കൈയിലെ ടാറ്റൂ തിരിച്ചറിയാതിരിക്കാന്‍ സ്ഥിര വേഷമായ അരക്കൈ ഷര്‍ട്ട് മാറ്റി ഫുള്‍ സ്ലീവ് ആയി.

ഗുരുവായൂരിലെ വീട്ടില്‍ നടന്ന കവര്‍ച്ചയെ പറ്റി അക്ഷരം വിടാതെ പ്രതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വീടിന്റെ പിന്‍വശത്തെ ബാല്‍ക്കണി വഴി കയറി വാതില്‍ ഉളികള്‍ കൊണ്ട് പൊളിച്ചാണ് അകത്ത് കയറിയത്. മുറിയില്‍ കയറി ആദ്യം പെളിച്ച അലമാരയില്‍ തന്നെ ധാരാളം സ്വര്‍ണവും പണവും കണ്ടു. അതിനാല്‍ ബാക്കിയുള്ള മുറികളിലേക്കൊന്നും കയറിയില്ല. 40 മിനുട്ടിനുള്ളില്‍ കവര്‍ച്ച നടന്നു. 'ഇത്രയധികം സ്വര്‍ണം കാണുന്നത് ആദ്യമായാണ്. അട്ടിയായി ഇരിക്കുന്നത് കണ്ടപ്പോള്‍ കണ്ണ് തള്ളിപ്പോയി. ഓരോന്നായി എടുത്ത് തുടങ്ങിയപ്പോള്‍ മതിയായെന്നും തോന്നി,' പ്രതി കവര്‍ച്ച നടത്തിയ വീട്ടിലെത്തിച്ചപ്പോള്‍ പൊലീസിനോട് പറഞ്ഞതിങ്ങനെ. കവര്‍ച്ച നടന്ന മുറിയിലെത്തിച്ചപ്പോള്‍ ആ അലമാര എവിടെയയൊന്നായി പ്രതിയുടെ ചോദ്യം. അലമാര കേട് വരുത്തിയതിനാല്‍ മുറിയില്‍ നിന്ന് മാറ്റിയിരുന്നു.

നന്നേ ചെറുപ്പത്തില്‍ കേരളത്തിലെത്തിയതാണ് ധര്‍മ്മരാജ്. 16ാം വയസ്സിലാണ് ധര്‍മ്മരാജ് മോഷണം തുടങ്ങുന്നത്. ധര്‍മ്മരാജിന്റെ രണ്ട് സഹോദരങ്ങളും മോഷ്ടാക്കളാണെന്നാണ് പറയുന്നത്. ഇവര്‍ തിരുച്ചിയിലാണ്.ആനക്കോട്ട റോഡില്‍ തമ്ബുരാന്‍പടി കുരഞ്ഞിയൂര്‍ വീട്ടില്‍ കെവി ബാലന്റെ വീട്ടിലായിരുന്നു കവര്‍ച്ച നടന്നത്. അജ്മാനില്‍ ജയ ജ്വല്ലറി ഉടമയാണ് ബാലന്‍. മെയ് 12 ന് വ്യാഴാഴ്ച രാത്രി ഏഴരയ്ക്കും എട്ടരയ്ക്കുമിടയിലാണ് കവര്‍ച്ച നടന്നത്. സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. മെയ് 12 ന് ഉച്ചയ്ക്ക് വീട്ടുകാരോടൊപ്പം തൃശൂരില്‍ സിനിമയ്ക്ക് പോയതായിരുന്നു. തിരിച്ചെത്താന്‍ രാത്രി 9.30 ആയി. അപ്പോഴേക്കും വീട്ടില്‍ നിന്നും മൂന്ന് കിലോ സ്വര്‍ണവും രണ്ട് ലക്ഷം രൂപയുമായി ധര്‍മ്മരാജ് കടന്നു കളഞ്ഞിരുന്നു.                                                                                                                                  31/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.