തൃക്കാക്കര ഉപതെരെഞ്ഞടുപ്പില്‍ വിജയം ഉറപ്പെന്ന് സി.എന്‍ മോഹനന്‍
2022-06-02 16:58:52

എറണാകുളം: തൃക്കാക്കര ഉപതെരെഞ്ഞടുപ്പില്‍ വിജയം ഉറപ്പെന്ന് സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍.
4000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളില്‍ എല്‍.ഡി.എഫിന് നേട്ടമുണ്ടാകുമെന്നും സി.എന്‍ മോഹനന്‍ പറഞ്ഞു. പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷം ലഭിക്കുമെന്ന യു.ഡി.എഫിന്റെ കണക്ക് പൊട്ടത്തരമാണെന്നും സി.എന്‍ മോഹനന്‍ വ്യക്തമാക്കി.
'പഴുതടച്ച സംഘടനാ പ്രവര്‍ത്തനമാണ് ഞങ്ങള്‍ ചെയ്‌തത്. സാധാരണ വോട്ട് ചെയ്‌തവരുടെ പുനഃപരിശോധന ഞങ്ങള്‍ നടത്തും, അതില്‍ വ്യക്തമായത് എല്‍.ഡി.എഫ് 4000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ്. പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷം ലഭിക്കുമെന്ന യു.ഡി.എഫിന്റെ കണക്ക് പൊട്ടത്തരമാണ്. മണ്ഡലത്തിന്റെ സവിശേഷത വച്ചുകൊണ്ട് കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളില്‍ എല്‍.ഡി.എഫിന് നേട്ടമുണ്ടാകും. 02/06/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.