85 വയസ്സുള്ള വൃദ്ധയ്ക്ക് നേരെ ലൈംഗികാതിക്രമം

2022-06-04 17:21:46

പത്തനംതിട്ട: പത്തനംതിട്ട അരുവാപ്പുലത്ത് 85 വയസ്സുള്ള വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം. വയോധികയുടെ ചെറുമകളുടെ ഭര്‍ത്താവാണ് ആക്രമിച്ചത്.

ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 16 വര്‍ഷമായി വയോധിക ചെറുമകളുടെ ഒപ്പമാണ് താമസിച്ചിരുന്നത്.

കഴിഞ്ഞ മെയ് 10 മുതലാണ് 85 കാരി കോന്നിയിലെ വീട്ടില്‍ പീഡനത്തിന് ഇരയായത്. വിവരം കുടുംബാംഗങ്ങളോട് പറഞ്ഞപ്പോള്‍ പുറത്ത് പറയരുതെന്നായിരുന്നു ഉപദേശം. ഉപദ്രവം സഹിക്കാന്‍ പറ്റാതായതോടെ അയല്‍വാസികളോട് വിവരം പറഞ്ഞെങ്കിലും അവരും സഹായിച്ചില്ല. ഇതോടെയാണ് 85 കാരി ഇന്നലെ സമീപത്തെ അംഗനവാടി ജീവനക്കാരോട് സഹായം അഭ്യര്‍ത്ഥിച്ച്‌ എത്തിയത്. ഇവരാണ് വൃദ്ധയെ കോന്നി പൊലീസ് സ്റ്റേഷനിലെത്തിച്ച്‌ പരാതി നല്‍കാന്‍ സഹായിച്ചത്.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതി ശിവദാസനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.                                                                                                                 04/06/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.