'വിവാഹസര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരം ആര്യസമാജത്തിനില്ല'; സുപ്രീംകോടതി

2022-06-04 17:27:21

ന്യൂഡല്‍ഹി; വിവാഹസര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരം ആര്യസമാജത്തിനില്ലെന്ന് സുപ്രീംകോടതി.

സര്‍ക്കാര്‍ സംവിധാനങ്ങളിലെ ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന വിവാഹസര്‍ട്ടിഫിക്കറ്റിനു മാത്രമേ ആധികാരികതയുള്ളൂവെന്നും ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബിവി നാഗരത്‌ന എന്നിവരുള്‍പ്പെട്ട അവധിക്കാല ബെഞ്ച് വ്യക്തമാക്കി. രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിലാണ് നിരീക്ഷണം.

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി ബ​ലാ​ത്സം​ഗം ചെ​യ്ത കു​റ്റ​ത്തി​ന് പോ​ക്സോ നി​യ​മ​പ്ര​കാ​രം എ​ഫ്‌ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​കയായിരുന്നു കോടതി. പെ​ണ്‍​കു​ട്ടി മൈ​ന​റ​ല്ല, മേ​ജ​റാ​ണെ​ന്നും പ്ര​തി​യു​മാ​യി വി​വാ​ഹം ന​ട​ന്നു​വെ​ന്നും വി​ശ​ദീ​ക​രി​ച്ച്‌ പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ന്‍ ആ​ര്യ​സ​മാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സമര്‍പ്പിച്ചു. എന്നാല്‍ വി​വാ​ഹ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​ത് ആ​ര്യ​സ​മാ​ജ​ത്തി​ന്റെ പ​ണി​യ​ല്ലെന്നും. ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ ജോ​ലി​യാ​ണെന്നുമാണ് കോടതി പറഞ്ഞത്. യ​ഥാ​ര്‍​ഥ സ​ര്‍​ട്ടി​ഫി​ക്ക​റ്റാ​ണ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കേ​ണ്ട​തെന്നും വ്യക്തമാക്കി.

ആര്യസമാജത്തിന്റെ ഭാഗമായ മധ്യഭാരത ആര്യപ്രതിനിധിസഭയ്ക്ക് വിവാഹം നടത്തിക്കൊടുക്കാന്‍ അധികാരമുണ്ടെന്ന മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ അപ്പീലുള്ള കാര്യവും ബെഞ്ച് പരാമര്‍ശിച്ചു. ഹൈക്കോടതിവിധി സ്റ്റേചെയ്ത് ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ഋഷികേശ് റോയ് എന്നിവരുള്‍പ്പെട്ട ബെഞ്ച് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഈയിടെ ഉത്തര്‍പ്രദേശില്‍ ആര്യസമാജ് ക്ഷേത്രത്തില്‍ മുഖ്യന്‍ വിവാഹസര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരേ അന്വേഷണം നടത്തണമെന്ന് അലഹബാദ് ഹൈക്കോടതിയും നിര്‍ദേശം നല്‍കിയിരുന്നു.                                                                                                                04/06/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.