സ്വയം വിവാഹം കഴിക്കാനൊരുങ്ങിയ യുവതിക്കെതിരെ ബി.ജെ.പി; അമ്ബലത്തില്‍ ചടങ്ങ് അനുവദിക്കില്ല
2022-06-04 17:29:41

ഗാന്ധിനഗര്‍: സ്വയം വിവാഹം കഴിക്കാനുള്ള ഗുജറാത്ത് യുവതിയുടെ തീരുമാനത്തിനെതിരെ ബി.ജെ.പി. യുവതിയെ അമ്ബലത്തില്‍ വെച്ച് വിവാഹം കഴിക്കാന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി സിറ്റി യൂനിറ്റിന്റെ ഡെപ്യൂട്ടി ചീഫ് സുനിത ശുക്ല പ്രതികരിച്ചു.
വഡോദരയിലെ ക്ഷമ ബിന്ദുവെന്ന 24 കാരിയാണ് താന്‍ തന്നെ തന്നെ സ്വയം വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായി സമൂഹ മാധ്യമങ്ങള്‍ വഴി അറിയിച്ചത്. ജൂണ്‍ 11നാണ് തന്റെ വിവാഹമെന്നും യുവതി പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരം വിവാഹങ്ങള്‍ ഹിന്ദുമത വിശ്വാസത്തിന് എതിരാണെന്നും അമ്ബലത്തില്‍ വെച്ച് വിവാഹം കഴിക്കാന്‍ യുവതിയെ അനുവദിക്കില്ലെന്നും സുനിത ശുക്ല പറഞ്ഞു.
ബിന്ദുവിന് മാനസികാസ്വാസ്ഥ്യമുണ്ട്. ആണ്‍കുട്ടിക്ക് ആണ്‍കുട്ടിയെയോ പെണ്‍കുട്ടിക്ക് പെണ്‍കുട്ടിയെയോ വിവാഹം കഴിക്കാമെന്ന് ഹിന്ദു സംസ്കാരത്തില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. ഇത്തരം വിവാഹങ്ങള്‍ ഹിന്ദു മതത്തിന് എതിരാണ്. ഇത് ഹിന്ദുക്കളുടെ ജനസംഖ്യ കുറയാന്‍ കാരണമാകും. മതത്തിന് വിരുദ്ധമായി എന്തെങ്കിലും സംഭവിച്ചാല്‍ ഒരു നിയമവും നിലനില്‍ക്കില്ല- സുനിത ശുക്ല പറഞ്ഞു.
സോഷ്യോളജിയില്‍ ബിരുദധാരിയായ ക്ഷമ ഒരു സ്വകാര്യ കമ്ബനിയില്‍ സീനിയര്‍ റിക്രൂട്ട്മെന്റ് ഓഫീസറായി ജോലി ചെയ്യുകയാണ്. എല്ലാ പരമ്ബരാഗത ആചാരങ്ങളോട് കൂടിയായിരിക്കും വിവാഹമെന്ന് ക്ഷമ അറിയിച്ചിരുന്നു. താന്‍ ഒരിക്കലും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും എന്നാല്‍ വധുവാകാന്‍ ആഗ്രഹമുള്ളതിനാല്‍ താന്‍ സ്വയം വിവാഹം കഴിക്കാന്‍ തിരുമാനിച്ചെന്നും യുവതി പറഞ്ഞു. 04/06/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.