ട്രാന്‍സ്ഫോര്‍മറില്‍ കുടുങ്ങിയ ബൈക്കോടിച്ച യുവാവ് കുരുങ്ങും, ലൈസന്‍സ് പോകും
2022-06-06 16:46:02

ഇടുക്കി: കട്ടപ്പന വെള്ളയാംകുടിയില്‍ മത്സരയോട്ടത്തിനിടെ ബൈക്ക് ട്രാന്‍സ്ഫോര്‍മറിലേക്ക് ഇടിച്ച് കയറിയ സ്ഥലം ഇടുക്കി എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ പരിശോധിച്ചു.
മത്സരയോട്ടത്തില് പങ്കെടുത്ത മറ്റ് രണ്ട് ബൈക്കും ഓടിച്ചവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള പ്രാഥമിക നടപടികളിലേക്ക് കടക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ഇതിന്റെ ഭാഗമായി ഇരുകക്ഷികള്‍ക്കും മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്കി.
കട്ടപ്പന വെള്ളയാംകുടിയില്‍ ഉണ്ടായ ബൈക്ക് അപകടം മത്സരയോട്ടത്തിനിടെയെന്ന് മോട്ടോര്‍ വാഹന വകുപ്പിന് ബോധ്യപ്പെട്ടിട്ടുണ്ട്. മത്സരയോട്ടത്തില് പങ്കെടുത്ത മൂന്ന് ആളുകളുടെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്യാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം.
അപകടത്തില്‍ പെട്ടത് ഉള്‍പ്പടെ മൂന്ന് ബൈക്കുകളാണ് മത്സരയോട്ടത്തില് പങ്കെടുത്തതെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസും സ്ഥിരീകരിച്ചു.
ട്രാന്‍സ്ഫോര്‍മറിലേക്ക് ഇടിച്ച് കയറിയ ബൈക്ക് ഓടിച്ച വിഷ്ണുവിന്റെ ലൈസന്‍സ് താത്കാലികമായി എംവിഡി സസ്പെന്‍ഡ് ചെയ്തിരുന്നു. മറ്റ് രണ്ടു പേര്‍ക്കെതിരെ നടപടി എടുക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നത്. 06/06/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.