ഭീകരാക്രമണം; കാശ്മീരില്‍ ന്യൂനപക്ഷ വിഭാഗങ്ങളെയും ജീവനക്കാരെയും സുരക്ഷിത മേഖലകളിലേക്ക് മാറ്റും
2022-06-06 16:52:41

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഭീകരാക്രമണങ്ങളുടെ സാഹചര്യത്തില്‍ കാശ്മീരി പണ്ഡിറ്റുകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളെയും സര്‍ക്കാര്‍ ഇതര ജീവനക്കാരയെും സുരക്ഷിത മേഖലകളിലേക്ക് മാറ്റും.
പണ്ഡിറ്റുകള്‍ക്കെതിരെയുള്ള ഭീകരാക്രമണം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചുച്ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, റോ അധ്യക്ഷന്‍, ജമ്മു-കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവരും സിആര്‍പിഎഫ്, ബിഎസ്എഫ്, പൊലീസ്, ഐബി തലവന്മാരും യോഗത്തില്‍ പങ്കെടുത്തിരുന്നു. അധ്യാപിക ഉള്‍പ്പെടെ രണ്ടു പേരെ മൂന്നാഴ്ചയ്ക്കിടയില്‍ ഭീകരര്‍ വധിച്ചതിനെ തുടര്‍ന്ന് ഭീതിയിലായ പണ്ഡിറ്റുകള്‍ കൂട്ടപാലായനം ചെയ്യേണ്ട സാഹചര്യത്തിലാണ് അടിയന്തരയോഗം ചേര്‍ന്നത്. 06/06/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.