ഡല്‍ഹിയിലെ ഇലക്‌ട്രിക് മോട്ടോര്‍ പാര്‍ക്കിങ്ങില്‍ വന്‍ തീപിടിത്തം; നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു

2022-06-08 17:04:53

  ന്യൂഡല്‍ഹി: ജാമിയ നഗറിലെ ഇലക്‌ട്രിക് മോട്ടോര്‍ പാര്‍ക്കിങ് ഏരിയയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു.

ജാമിയ നഗര്‍ മെയിന്‍ ടിക്കോണ ഭാഗത്തെ പാര്‍ക്കിങ്ങില്‍ ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. 10 കാറുകള്‍, 80 ഇ-റിക്ഷകള്‍, ഒരു ബൈക്ക്, രണ്ട് സ്കൂട്ടറുകള്‍ എന്നിവക്കാണ് തീപിടിച്ചത്. ഇവയില്‍ പലതും പൂര്‍ണമായി കത്തിനശിച്ചെന്ന് ഡല്‍ഹി അഗ്നിരക്ഷ സേന അറിയിച്ചു. തീ നിയന്ത്രണവിധേയമായെന്നും ആളപായമില്ലെന്നും അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് പാര്‍ക്ക് ചെയ്തിരുന്ന ഇ-റിക്ഷയിലെ ഷോട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് കരുതുന്നത്.അതേസമയം, ഈ സംഭവത്തിന് മണിക്കൂറുകള്‍ക്ക് മുമ്ബ് ആഭ്യന്തര മന്ത്രാലയത്തിലെ നോര്‍ത്ത് ബ്ലോക്കിലും തീപിടിത്തമുണ്ടായെന്ന് അഗ്നിരക്ഷ സേന അറിയിച്ചു. ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് മുറിയിലാണ് തീപടര്‍ന്നത്. ബുധനാഴ്ച പുലര്‍ച്ചെ 12.18 ഓടെയാണ് വിവരം അറിഞ്ഞതെന്നും തീ നിയന്ത്രണവിധേയമായതായും അധികൃതര്‍ പറഞ്ഞു.

ഉഷ്ണ തരംഗത്തിനിടെ ഏതാനും ആഴ്ചകളായി ഡല്‍ഹിയില്‍ നിരവധി തീപിടിത്തങ്ങളാണ് ഉണ്ടാവുന്നത്. മുണ്ട്ക മെട്രോ സ്റ്റേഷന് സമീപത്തെ നാലുനില കെട്ടിടത്തില്‍ മേയ് 13നുണ്ടായ തീപിടിത്തത്തില്‍ 27 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.             08/06/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.