മുംബൈ ബാന്ദ്ര വെസ്റ്റില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു, 16 പേര്‍ക്ക് പരുക്ക്

2022-06-09 17:10:20

 മുംബൈ : മുംബൈയിലെ ബാന്ദ്ര വെസ്റ്റില്‍ കെട്ടിടം തകര്‍ന്ന് ഒരു മരണം. ശാസ്ത്രി നഗറില്‍ നടന്ന അപകടത്തില്‍ 16 പേര്‍ക്ക് പരുക്കേറ്റു.

4 പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി ബി.എം.സി അറിയിച്ചു. ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. വെസ്റ്റേണ്‍ എക്‌സ്‌പ്രസ് ഹൈവേയ്‌ക്ക് സമീപം ബാന്ദ്ര വെസ്റ്റ് ഏരിയയില്‍ 2 നില കെട്ടിടം തകര്‍ന്ന് നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും പൊലീസും ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വാര്‍ഡ് ജീവനക്കാരും സ്ഥലത്തെത്തി.

കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരു മൃതദേഹം പുറത്തെടുത്തു. 40 വയസ്സുള്ള പുരുഷനാണ് മരിച്ചത്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.                                                      09/06/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.