കൊല്ലം-പുനലൂര്‍ പാതയില്‍ വൈദ്യുതി ട്രെയിന്‍ ഓടിത്തുടങ്ങി

2022-06-10 16:47:56

പുനലൂര്‍: കൊല്ലം--പുനലൂര്‍ പാതയില്‍ വൈദ്യുതി ട്രെയിന്‍ ഓടിത്തുടങ്ങി. വ്യാഴം രാവിലെ 6.30ന്‌ പുനലൂരില്‍നിന്ന്‌ പുറപ്പെട്ട്‌ പകല്‍ 11.35ന്‌ നാഗര്‍കോവിലില്‍ എത്തുന്ന സ്പെഷ്യല്‍ ട്രെയിനാണ്‌ വൈദ്യുതീകരിച്ച പാതയില്‍ ആദ്യം ഓടിയത്‌. തുടര്‍ന്ന്‌, 3.10ന്‌ കന്യാകുമാരിയില്‍നിന്ന്‌ പുറപ്പെട്ട ട്രെയിന്‍ രാത്രി 8.-15ന് പുനലൂരില്‍ എത്തിച്ചേര്‍ന്നു. ഇതിന് ആവശ്യമായ വൈദ്യുതി എന്‍ജിന്‍ ബുധന്‍ രാത്രിതന്നെ പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചിരുന്നു.

വൈദ്യുതീകരണം പൂര്‍ത്തിയായ ശേഷം പാത വൈദ്യുതി എന്‍ജിന്‍ സര്‍വീസ് നടത്താന്‍ പ്രാപ്തമാണെന്ന്‌ കാണിച്ച്‌ ഇലക്‌ട്രിക്കല്‍ വിഭാഗം നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കാന്‍ തിരുവനന്തപുരം, മധുര ഡിവിഷനുകള്‍ തീരുമാനിച്ചത്. പുനലൂര്‍-–നാഗര്‍കോവില്‍ സ്പെഷ്യല്‍ ട്രെയിനിനൊപ്പം തിരുനെല്‍വേലി-–നാഗര്‍കോവില്‍, നാഗര്‍കോവില്‍-–കന്യാകുമാരി സര്‍വീസുകളും വ്യാഴാഴ്ച മുതല്‍ വൈദ്യുതി എന്‍ജിനുമായി സര്‍വീസ് നടത്താന്‍ ഉത്തരവായിട്ടുണ്ട്.
മെയ് 31-നാണ് കൊല്ലം-–പുനലൂര്‍ പാതയില്‍ വൈദ്യുതീകരണ ജോലികള്‍ പൂര്‍ത്തിയാക്കിയത്. അന്നുരാത്രി 9.30-ഓടെ പാതയില്‍ 25 കെവി വൈദ്യുതി പ്രവഹിപ്പിച്ച്‌ തുടങ്ങി. പാതയിലെ 2727 മരം മുറിച്ചുനീക്കുന്ന ജോലി മാത്രമാണ്‌ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട്‌ ബാക്കിയുള്ളത്‌. ഇതിന് ടെന്‍ഡര്‍ നടപടിയായി. മരംമുറിക്കല്‍ സര്‍വീസിനെ ബാധിക്കില്ല.                                                                                                                                                                           10/06/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.