ഗുരുവിനെ മറക്കാതെ നയന്‍താര; വിവാഹത്തില്‍ പ്രത്യേക അതിഥിയായി സത്യന്‍ അന്തിക്കാട്

2022-06-10 16:57:26

 വിവാഹജീവിതത്തിലേയ്ക്ക് കടക്കുമ്ബോള്‍ തന്നെ ആദ്യമായി സിനിമാ രംഗത്തേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ ഗുരുവിനെ മറക്കാതെ നയന്‍താര.

രാജ്യം മുഴുവന്‍ ആഘോഷമാക്കിയ താര വിവാഹത്തില്‍ പ്രത്യേക അതിഥിയായി ഇന്നലെ സത്യന്‍ അന്തിക്കാടും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചിത്രത്തിലൂടെയാണ് ‌ഡയാന കുര്യന്‍ എന്ന നയന്‍താര ആദ്യമായി അഭിനയരംഗത്തെത്തുന്നത്. വിവാഹത്തലേന്ന് നയന്‍താരയുടെ വീട്ടിലേയ്ക്ക് പ്രത്യേക ക്ഷണം സ്വീകരിച്ച്‌ സത്യന്‍ അന്തിക്കാട് എത്തുകയുണ്ടായി.2003-ല്‍ മനസിനക്കരെ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെയാണ് നയന്‍താര അഭനയത്തിലേയ്ക്ക് ചുവടുവച്ചത്. പിന്നീട് തെന്നിന്ത്യയിലെ താരറാണി പദവിയിലേയ്ക്കുള്ള നയന്‍താരയുടെ യാത്ര ആരും കൊതിക്കുന്ന രീതിയിലായിരുന്നു. വര്‍ഷങ്ങളുടെ പ്രണയത്തിന് ശേഷം വിവാഹജീവിതത്തിലേയ്ക്ക് കടക്കുന്നപ്പോള്‍ ചുരുക്കം ചില താരങ്ങള്‍ക്ക് മാത്രമേ ക്ഷണം ഉണ്ടായിരുന്നുള്ലൂ. മലയാളത്തില്‍നിന്നു സത്യന്‍ അന്തിക്കാട് കൂടാതെ ദിലീപും ചടങ്ങിനെത്തിയിരുന്നു. ഷാറുഖ് ഖാന്‍, രജനികാന്ത്, സൂര്യ, വിജയ് സേതുപതി, കാര്‍ത്തി, ശരത് കുമാര്‍, സംവിധായകരായ മണിരത്നം, കെ.എസ്.രവികുമാര്‍, നിര്‍മാതാവ് ബോണി കപൂര്‍ തുടങ്ങിയവരും പങ്കെടുത്തു.വിവാഹച്ചടങ്ങുകളുടെ ചിത്രീകരണ അവകാശം ഒടിടി കമ്ബനിക്ക് നല്‍കിയിരുന്നതിനാല്‍ അതിഥികളുടെ മൊബൈല്‍ ഫോണ്‍ ക്യാമറകള്‍ ഉള്‍പ്പെടെ സ്റ്റിക്കര്‍ പതിച്ചു മറച്ചിരുന്നു. സുരക്ഷയ്ക്കുവേണ്ടി റിസോര്‍ട്ടിന്റെ പിന്‍ഭാഗത്തെ ബീച്ചിലേക്കുള്ള പ്രവേശനം തടഞ്ഞു. സംവിധായകന്‍ ഗൗതം മേനോനാണ് വിവാഹ ചിത്രീകരണത്തിന് നേതൃത്വം നല്‍കിയത്. കാതല്‍ ബിരിയാണിയും ഇളനീര്‍ പായസവുമായിരുന്നു വിരുന്നിലെ പ്രധാന ആകര്‍ഷണം. ഒരു ലക്ഷം പേര്‍ക്ക് ഭക്ഷണവിതരണവും നടത്തിയിരുന്നു.                                                           10/06/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.