കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; ഒരു കോടി 40 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

2022-06-10 16:59:20

 മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട.

ഒരു കോടി 40 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. രണ്ടു വിമാനങ്ങളിലെത്തിയ രണ്ടു യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇന്നലെ രാത്രിയാണ് സംഭവം. കാസര്‍കോട്, പാനൂര്‍ സ്വദേശികളില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.

ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യവിമാനത്തിലെ യാത്രക്കാരനായ കാസര്‍കോട് സ്വദേശിയില്‍ നിന്നാണ് 849 ഗ്രാം സ്വര്‍ണം പിടികൂടിയത്. അബുദാബിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യവിമാനത്തിലെ യാത്രക്കാരനായ പാനൂര്‍ സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് 1867 ഗ്രാം സ്വര്‍ണവും പിടികൂടി. ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. യാത്രക്കാരുടെ പേരുവിവരങ്ങള്‍ കസ്റ്റംസ് പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ ദിവസം ധര്‍മ്മടം സ്വദേശിനിയായ യുവതിയില്‍ നിന്നും അളവില്‍ കൂടുതല്‍ സ്വര്‍ണം പിടികൂടിയിരുന്നു.                                                               10/06/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.