മുറിക്കരുത് മുറിക്കരുത് എന്റെ ഇന്ത്യയെ ജനതാദൾ എസ് കാസർഗോഡ് ജനാധിപത്യ സംരക്ഷണ സംഗമം നടത്തി
2022-06-13 16:58:24

കാസർഗോഡ് :മുറിക്കരുത് മുറിക്കരുത് എന്റെ ഇന്ത്യയെ.. ജനാധിപത്യ സംരക്ഷണ സംഗമം, ജനതാദൾ (എസ് ) കാസർഗോഡ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയ ബസ് സ്റ്റാൻഡ് ബോസ്കോ കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു. മത ഭാഷ ഭക്ഷണ സംസ്കാരത്തെ വ്യത്യസ്തപ്പെടുത്തി ഭിന്നിപ്പിക്കാൻ ഒരു ശക്തിക്കും ഇടം നൽകരുത്. സോഷ്യലിസ്റ്റ് ചിന്താഗതിയുള്ള എല്ലാ മനുഷ്യരും ഒരു കുടക്കീഴിൽ നിൽക്കണം. എൽ ജെ ഡി, ജനതാദൾ എസിലേക്ക് ലയിക്കാനുള്ള തീരുമാനം ഏറെ സ്വാഗതാർഹമാണെന്നും. പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് യുവജനതാദൾ എസ് സംസ്ഥാന സെക്രട്ടറി ഉമ്മർ പാടലടുക്ക പറഞ്ഞു.. സീനിയർ നേതാവ് അബ്ദുറഹ്മാൻ ബാങ്കോട് അധ്യക്ഷതവഹിച്ചു. ജയപ്രസാദ് ബദിയടുക്ക. യുവ ജനതാദൾ എസ് ജില്ലാ വൈസ് പ്രസിഡന്റ് ഹാരിസ് അബ്ദുറഹ്മാൻ. രാജേഷ് എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി കരീം മയിൽപ്പാറ സ്വാഗതവും. മണ്ഡലം വൈസ് പ്രസിഡണ്ട് അസീഷ് കുന്നിൽ നന്ദിയും പറഞ്ഞു. 13/06/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.