'പരാതി പരിഹാര ഭവന്‍' വന്നേക്കും; വകുപ്പുകളെ കാര്യക്ഷമമാക്കാന്‍ സമഗ്ര പരിഷ്കരണം

2022-06-13 17:00:21

തൃ​ശൂ​ര്‍: വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളി​ലും ക​മീ​ഷ​നു​ക​ളി​ലും ഓം​ബു​ഡ്​​സ്മാ​​നി​ലും വ​ന്നു​ചേ​രു​ന്ന പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കാ​നു​ള്ള സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ന്‍ സം​വി​ധാ​ന​മൊ​രു​ങ്ങു​ന്നു.

തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്രീ​ക​രി​ച്ച്‌​ 'പ​രാ​തി പ​രി​ഹാ​ര ഭ​വ​ന്‍' രൂ​പ​വ​ത്​​ക​രി​ച്ച്‌​ പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നു​ള്ള ഭ​ര​ണ​പ​രി​ഷ്കാ​ര ക​മീ​ഷ​ന്‍റെ നി​ര്‍​ദേ​ശം പ​രി​ശോ​ധി​ച്ച്‌​ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ പൊ​തു​മ​രാ​മ​ത്തി​ന്​ നി​ര്‍​ദേ​ശം ന​ല്‍​കി.

സ​ര്‍​ക്കാ​ര്‍ സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​രാ​തി പ​രി​ഹാ​ര സം​വി​ധാ​നം ശ​ക്ത​മാ​ക്ക​ണ​മെ​ന്ന നാ​ലാം ഭ​ര​ണ പ​രി​ഷ്ക​ര​ണ ക​മീ​ഷ​ന്‍റെ ഒ​മ്ബ​താം റി​പ്പോ​ര്‍​ട്ട്​ പ​രി​ഗ​ണി​ച്ചാ​ണ്​ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി. വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി പ​രി​ഹാ​ര സം​വി​ധാ​ന​ങ്ങ​ള്‍​ക്കു​പു​റ​മെ, പൊ​തു​ജീ​വ​ന​ക്കാ​രും പ​രി​ശീ​ല​നം ല​ഭി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഒ​രു കു​ട​ക്കീ​ഴി​ലാ​ക്കി​യു​ള്ള സം​വി​ധാ​ന​മാ​ണ്​ വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്. പൊ​തു വെ​ബ്​​സൈ​റ്റ്, അ​റ്റ​ന്‍​ഡ​ര്‍​മാ​ര്‍, ഐ.​ടി ശൃം​ഖ​ല എ​ന്നി​വ ഉ​ള്‍​കൊ​ള്ളു​ന്ന സ​മ​ഗ്ര ​പ്ര​പ്പോ​സ​ല്‍ സ​മ​ര്‍​പ്പി​ക്കാ​നാ​ണ്​ വി​വി​ധ വ​കു​പ്പു​ക​ളോ​ട്​ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം.

സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ലെ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ല്‍ പ​രാ​തി പ​രി​ഹാ​ര സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ച്‌ ഒ​രു മൊ​ഡ്യൂ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തും. പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും നി​ര​സി​ക്കു​ന്ന​തി​നും സ​മ​യ പ​രി​ധി നി​ശ്ച​യി​ക്കും. ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​ല്‍ കാ​ല​താ​മ​സം വ​രു​ത്തു​ന്ന ഉ​ദ്യോ​​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കും. വി​വി​ധ ക​മീ​ഷ​നു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം വെ​ബ്​ അ​ധി​ഷ്ഠി​ത​മാ​ക്കും.

ഒ​രു പൊ​തു വെ​ബ്​​സൈ​റ്റി​ന്​ കീ​ഴി​ലാ​​ക്കി​യോ, പ്ര​ത്യേ​ക​മോ പോ​ര്‍​ട്ട​ലു​ക​ള്‍ തു​ട​ങ്ങി പ​ണ​മ​ട​ക്കാ​നും പ​രാ​തി​പ്പെ​ടാ​നും ഉ​ള്ള സം​വി​ധാ​നം കൊ​ണ്ടു​വ​രും. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ പ​രാ​തി​ക​ള്‍ പ​രി​ശോ​ധി​ച്ച്‌​ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന്​ വി​ല​യി​രു​ത്താ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​നെ ചു​മ​ത​ല​പ്പെ​ടു​ത്തും. കെ.​എ​സ്.​ഇ.​ബി​യു​ടെ എ​ല്ലാ സേ​വ​ന​ങ്ങ​ളും സേ​വ​നാ​വ​കാ​ശ നി​യ​മ​ത്തി​ന്റെ കീ​ഴി​ല്‍ കൊ​ണ്ടു​വ​രും. ഇ​ല​ക്‌ട്രി​സി​റ്റി ഓ​ബു​ഡ്സ്മാ​ന് നേ​രി​ട് പ​രാ​തി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് അ​ധി​കാ​രം ന​ല്‍​കും.

പ​രാ​തി കു​റ​യ്ക്കാ​ന്‍ വേ​ണ്ടി ഉ​പ​ഭോ​ക്​​താ​ക്ക​ള്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും ​ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും.വി​വ​രാ​വ​കാ​ശ ക​മീ​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ വി​വി​ധ ക​മീ​ഷ​നു​ക​ളും ഓം​ബു​ഡ്​​സ​മാ​നും എ​ല്ലാ ജി​ല്ല​ക​ളി​ലും ഒ​ന്നി​ട​വി​ട്ട മാ​സ​ങ്ങ​ളി​ല്‍ സി​റ്റി​ങ്​ ന​ട​ത്ത​ണം. സോ​ഷ്യ​ല്‍ ഓ​ഡി​റ്റ് പ്രോ​ത്സാ​ഹി​പ്പി​ക്കും. സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​ഡി​റ്റ് വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. ഓ​ഡി​റ്റി​ന്റെ ആ​വ​ശ്യ​ക​ത സം​ബ​ന്ധി​ച്ച്‌ വ​കു​പ്പു​ക​ളി​ല്‍ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തും. ഓ​ഡി​റ്റ​ര്‍​മാ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​വും ന​ല്‍​കാ​നും സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.                                               13/06/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.