അന്ന് മധു, ഇന്ന് ചന്ദ്രന്‍..; വയറുവേദനിക്കുന്നുവെന്ന് പറഞ്ഞിട്ടും മനുഷ്യത്വമില്ലാതെ തല്ലിക്കൊന്നു

2022-06-13 17:01:52

 ചിറയിന്‍കീഴ്: എവിടെ നിന്നാടാ പാത്രം മോഷ്ടിച്ചതെന്ന ചോദ്യത്തിനു മുന്നില്‍ നിസ്സഹായതയോടെ ''വയറു വേദനിക്കുന്നു'' എന്നു പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല.

ചിറയിന്‍കീഴ് പെരുങ്ങുഴിയില്‍ മോഷണക്കുറ്റം ആരോപിച്ച്‌ നാട്ടുകാരുടെ മര്‍ദനമേറ്റ ചന്ദ്രന്റെ(തുളസി) ദയനീയ മുഖം, മൊബൈലില്‍ പകര്‍ത്തുന്നവര്‍ വീണുകിട്ടിയ അവസരം മുതലാക്കുകയായിരുന്നു. മേയ് 28-ന് പെരുങ്ങുഴി ശവപാര്‍പതി ക്ഷേത്രത്തിനു സമീപം രാത്രി 12 മണിയോടെയാണ് തുളസിയെ സംശയാസ്പദമായ സാഹചര്യത്തില്‍ നാട്ടുകാര്‍ കാണുന്നത്. തുടര്‍ന്ന് തുണികൊണ്ട് കെട്ടിയിട്ടശേഷമായിരുന്നു വിചാരണ. ചന്ദ്രനെ കെട്ടിയിട്ട് മോഷണത്തെക്കുറിച്ച്‌ ചോദിക്കുന്ന ദൃശ്യം ആരോ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.

ദൃശ്യങ്ങളില്‍ ചന്ദ്രന്‍ അവശനായിരുന്നു. എവിടെനിന്നാണ് പാത്രം മോഷ്ടിച്ചതെന്ന് ഒരാള്‍ ആവര്‍ത്തിച്ച്‌ ചോദിക്കുന്നുണ്ടായിരുന്നു. വീഡിയോ ചിത്രീകരിക്കുന്നതിന് മുമ്ബ് ചന്ദ്രന് മര്‍ദനമേറ്റിരുന്നുവെന്നുവേണം ഇതില്‍നിന്ന് അനുമാനിക്കാന്‍. തുടര്‍ന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ചിറയിന്‍കീഴ് പോലീസ് സ്ഥലത്തെത്തുന്നത്. പോലീസ് എത്തുമ്ബോഴും ജനക്കൂട്ടം സ്ഥലത്തുണ്ടായിരുന്നു. ആരെങ്കിലും മര്‍ദിച്ചിരുന്നോ എന്ന് ആവര്‍ത്തിച്ച്‌ ചോദിച്ചിട്ടും ചന്ദ്രന്‍ മറുപടി പറഞ്ഞിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.                                                                         13/06/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.