പബ്ജി കളിയില്‍ തോറ്റതിന് ബന്ധുക്കളായ മറ്റ് കുട്ടികള്‍ കളിയാക്കി; പരിഹാസം സഹിക്കവയ്യാതെ 15 കാരന്‍ ജീവനൊടുക്കി

2022-06-13 17:20:45

 അമരാവതി: പബ്ജി ഗെയിം കളി തോറ്റതില്‍ ബന്ധുക്കളായ കുട്ടികളുടെ പരിഹാസം സഹിക്കവയ്യാതെ 15 കാരന്‍ ജീവനൊടുക്കി.

ആന്ധ്രയിലെ മച്ചിലിപട്ടണം നഗരത്തിലാണ് സംഭവം. വേനലവധിക്കാലം കുട്ടി പിതാവിന്റെ വീട്ടില്‍ ചെലവഴിക്കവേയാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു.

പിതാവിന്റെ കുടുംബ വീട്ടില്‍ വച്ചാണ് ഗെയിമില്‍ തോറ്റതിന് ബന്ധുക്കളായ കുട്ടികളെല്ലാം ചേര്‍ന്ന് 15കാരനെ കളിയാക്കിയത്. ഇതില്‍ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

പിതാവിന്റെ വീട്ടില്‍ വച്ച്‌ കുട്ടി മരണപ്പെട്ടതില്‍ സംശയം തോന്നിയ അമ്മ പൊലീസില്‍ പരാതി നല്‍കി. സി ആര്‍ പി സി 174 പ്രകാരം ദുരൂഹ മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ അന്വേഷണത്തിലാണ് കുട്ടിയെ എല്ലാവരും ചേര്‍ന്ന് കളിയാക്കിയ കാര്യം പുറത്തുവരുന്നത്.

ജൂണ്‍ 11 ന് രാത്രി ബന്ധുക്കളായ കുട്ടികളോടൊപ്പം പബ്ജി കളിക്കുകയായിരുന്ന കുട്ടി ഗെയിമില്‍ തോറ്റു. ഇതോടെ മറ്റുള്ളവര്‍ അവനെ കളിയാക്കാന്‍ തുടങ്ങി. അവരുടെ കളിയാക്കലിനെത്തുടര്‍ന്ന് കുട്ടിയുടെ അച്ഛന്‍ ഗെയിം കളിക്കുന്നത് വിലക്കി. ഇതോടെ കുട്ടിയ്ക്ക് വിഷമം സഹിക്കവയ്യാതെ വരികയും മുറിയില്‍ കയറി കതകടയ്ക്കുകയും ചെയ്തു. പിന്നീടാണ് മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചതെന്നുമാണ് പൊലീസ് സംഭവത്തെപ്പറ്റി വിവരിക്കുന്നത്.

കുട്ടി കൂടുതല്‍ സമയം മൊബൈല്‍ ഗെയിം കളിക്കുന്നയാളാണെന്നും, കളിയില്‍ തോല്‍ക്കുമ്ബോള്‍ മറ്റുള്ളവരില്‍ നിന്നുള്ള പരിഹാസം സഹിക്കാന്‍ കഴിയാതെ വിഷാദത്തിലാകുന്ന സ്വഭാവക്കാരനായിരുന്നുവെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

സംഭവത്തിന് പിറ്റേന്ന് രാവിലെ ബന്ധുക്കള്‍ കുട്ടി ഉറങ്ങിയിരുന്ന മുറിയുടെ വാതിലില്‍ മുട്ടിയിട്ടും പ്രതികരണമുണ്ടായില്ല. ഇതോടെ കതക് തകര്‍ത്ത് ബന്ധുക്കള്‍ അകത്തുകയറി. അപ്പോഴാണ് കുട്ടി മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.                                                                                                                    13/06/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.