എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്മമാര്‍ക്ക് സാന്ത്വനവാക്കുകളുമായി പ്രശസ്തമാന്ത്രികനും മോട്ടിവേഷന്‍ സ്പീക്കറുമായ ഗോപിനാഥ് മുതുകാട്

2022-06-15 17:06:22

കാഞ്ഞങ്ങാട് :  സുന്ദരമായ ഭൂമിയില്‍ ജീവിതം ഒന്നേ ഉള്ളൂ അത് വെല്ലുവിളികള്‍ നിറഞ്ഞതാവാം തരണം ചെയ്യണം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്മമാര്‍ക്ക് സാന്ത്വനവാക്കുകളുമായി പ്രശസ്തമാന്ത്രികനും മോട്ടിവേഷന്‍ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് അമ്പലത്തറ സ്‌നേഹവീട്ടില്‍ എത്തി. കാസര്‍ഗോഡ് ചാമുണ്ഡിക്കുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയുടെ അമ്മ മകളെ കൊന്ന് ആത്മഹത്യചെയ്ത പശ്ചാത്തലത്തില്‍ ദുരിത ബാധിതരുടെ അമ്മമാര്‍ക്ക് കരുത്തുപകരുക എന്ന ലക്ഷ്യത്തോടെ ആണ് അമ്മമാരെ കാണാനും സംസാരിക്കാനും എത്തിയത്.ഇത് പോലെ ഓട്ടിസം ബാധിച്ച ഇരുന്നൂറോളം കുട്ടികളെ തിരുവനന്തപുരത്ത് പരിശീലിപ്പിച്ച് അവരുടെ കഴിവുകള്‍ വളര്‍ത്തിയെടുത്ത് സമൂഹത്തിന് ഉതകുന്നരീതിയില്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് എനിക്ക് ബോധ്യമായ കാര്യമാണ്. ഓരോകുട്ടിക്കും ഇന്ന് അയ്യായിരം രൂപ ശബളം ആയി നല്‍കി വരുന്നു.രാവിലെ മാജിക് പ്ലാനെറ്റില്‍ എത്തുന്ന കുട്ടികള്‍ വൈകീട്ട് പോകുന്ന സമയം വരെ അവരുടെ എല്ലാ ഉത്തരവാദിത്ത്വം ഭക്ഷണം കൂടാതെ യാത്രബസ്സ് അടക്കം ഒരുക്കി നല്‍കിയിട്ടുണ്ട്. വീടില്ലാത്ത കുട്ടികളുടെ അമ്മമാര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. ഇവരുടെ പഠനത്തിന് തയ്യാറാക്കിയ പഠനസിലബസ് പഠിക്കാന്‍ വിദേശരാജ്യങ്ങളില്‍ നിന്ന് പോലും ആളുകള്‍ എത്തിയതായും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ അമ്മമാരോടൊപ്പം ഫോട്ടോകള്‍ എടുത്താണ് അദ്ദേഹം യാത്രയായയത് ചടങ്ങില്‍ മുനീസ അമ്പലത്തറ അദ്ധ്യക്ഷത വഹിച്ചു.എന്‍ഡോസള്‍ഫാന്‍ പീഠിത മുന്നണി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.                                                                                                                                                                             15/06/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.