പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ആറ് തവണ പീഡിപ്പിച്ചു; മലപ്പുറം സ്വദേശിയായ 19കാരന്‍ അറസ്റ്റില്‍

2022-06-15 17:09:39

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 19കാരന്‍ അറസ്റ്റില്‍. മലപ്പുറം തൃപ്പനച്ചി സ്വദേശി മണ്ണില്‍തൊടി റയാനെ(19)​യാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ രണ്ടു വര്‍ഷമായി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ആറിലധികം തവണ പീഡിപ്പിച്ചെന്നാണ് പരാതി. എന്നാല്‍ പെണ്‍കുട്ടി പ്രതിയെ പേടിച്ച്‌ പീഡനവിവരം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തു വന്നത്. ഇക്കഴിഞ്ഞ മെയ് 20നാണ് പ്രതി പെണ്‍കുട്ടിയെ അവസാനമായി പീഡനത്തിനിരയാക്കിയത്. അരീക്കോട് നിന്നും പ്രതി പെണ്‍കുട്ടിയെ ബലമായി കാറില്‍ കയറ്റി കൊണ്ടുപോയി ഒതായിയില്‍ വച്ച്‌ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുറച്ച്‌ ദിവസങ്ങളായി പെണ്‍കുട്ടി മാനസിക നില തകര്‍ന്നവരെ പോലെയായിരുന്നു പെരുമാറിയിരുന്നത്. ഇതാണ് വീട്ടുകാരുടെ സംശയം വര്‍ദ്ധിപ്പിച്ചത്.

പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് അരീക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിക്കെതിരെ പോക്സോ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. പരാതി കിട്ടിയതിന് പിന്നാലെ രാത്രിയോടെ പ്രതിയുടെ വീട്ടിലെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.                                                                                                                                                                                                               15/06/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.