പണിയില്ലാത്തവര്‍ പോയി കേസ് കൊടുക്കട്ടെ'; പ്രതിപക്ഷത്തെ പരിഹസിച്ച്‌ ഇ പി ജയരാജന്‍

2022-06-16 17:01:36

   
തനിക്കെതിരെ പരാതി നല്‍കിയ പ്രതിപക്ഷത്തെ പരിഹസിച്ച്‌ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. പണിയില്ലാത്തവര്‍ പോയി കേസേ കൊടുക്കട്ടെ.

ആരെങ്കിലും എന്തെങ്കിലും വിളിച്ച്‌ പറയുന്നത് കേട്ട് അതിന് പിന്നാലെ നടക്കാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തില്‍ നടന്ന പ്രതിഷേധത്തെ കുറിച്ച്‌ വിമാനക്കമ്ബനിയായ ഇന്‍ഡിഗോ നല്‍കിയ റിപ്പോര്‍ട്ട് വ്യാജമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇത് സംബന്ധിച്ച്‌ അദ്ദേഹം ഇന്‍ഡിഗോ സൗത്ത് ഇന്ത്യന്‍ മേധാവിക്ക് പരാതി നല്‍കി.

റിപ്പോര്‍ട്ടില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പേര് ബോധപൂര്‍വ്വം ഒഴിവാക്കി. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കണ്ണൂര്‍ സ്വദേശിയായ ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ ബിജിത് സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും വി ഡി സതീശന്‍ ആരോപിച്ചിരുന്നു.                                                                                                                                                        16/06/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.