ട്യൂഷനെത്തിയ പെണ്‍കുട്ടിയ പീഡിപ്പിച്ചു, പ്രധാന അദ്ധ്യാപകന് ഏഴുവര്‍ഷം തടവും പിഴയും ശിക്ഷ
2022-06-16 17:04:19

തളിപ്പറമ്ബ്: വീട്ടില്‍ ട്യൂഷനെത്തിയ പതിനഞ്ചുവയസുകാരിയെ പീഡിപ്പിച്ച ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രധാന അദ്ധ്യാപകന് ഏഴുവര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ.
തളിപ്പറമ്ബ് ചിറവക്ക് രാജരാജേശ്വര ക്ഷേത്രത്തിനു സമീപം വൈഷ്ണവം കെ.പി.വി.സതീഷ് കുമാറി(60)നെയാണ് ശിക്ഷിച്ചത്. തളിപ്പറമ്ബ് പോക്സോ അതിവേഗ കോടതി ജഡ്‌ജി സിം മുജീബ് റഹ്മാമാനണ് ശിക്ഷ വിധിച്ചത്.
സതീഷ് കുമാര്‍ വീട്ടില്‍ നടത്തിയിരുന്ന ട്യൂഷന്‍ സെന്ററില്‍ വച്ചാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. 2017 ഓഗസ്റ്റ് 20നായിരുന്നു സംഭവം നടന്നത്. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്കു പോകുന്നതിനിടെ സതീഷ് കുമാര്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ദേഹത്ത് തടവുകയും ചെയ്തുവെന്നായിരുന്നു പരാതി. കേസില്‍ അറസ്റ്റിലായ സതീഷ് കുമാറിനെ സ്കൂളില്‍ നിന്ന് സസ്പെന്‍ഡുചെയ്തിരുന്നു. 16/06/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.