ഭാര്യ വിവാഹ ഫോട്ടോയില്‍ ചിരിച്ചില്ല, ചിരിപ്പിക്കാന്‍ എട്ട് വര്‍ഷത്തിന് ശേഷം വീണ്ടും 'വിവാഹിതരായി' ദമ്ബതിമാര്‍

2022-06-16 17:14:08

തിരുവനന്തപുരം: ഭാര്യയുടെ ചിരിക്കുന്ന ഫോട്ടോ ഇല്ലാത്ത സങ്കടം മാറ്റാന്‍ എട്ട് വര്‍ഷത്തിന് ശേഷം വീണ്ടും വിവാഹിതരായി ദമ്ബതികള്‍.

തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശികളായ അനീഷ് രജിത ദമ്ബതികളാണ് കൗതുകമുണര്‍ത്തുന്ന പോസ്റ്റ് വെഡിങ് ഷൂട്ട് നടത്തി വൈറലാകുന്നത്. പ്രണയ വിവാഹം ആയിരുന്നതിനാല്‍ തന്നെ വീട്ടുകാര്‍ ഇവരുടെ വിവാഹത്തെ എതിര്‍ത്തിരുന്നു.

2014 ഡിസംബര്‍ 29-നായിരുന്നു അനീഷിന്റേയും രജിതയുടേയും വിവാഹം. സ്വന്തം വിവാഹത്തില്‍ വീട്ടുകാര്‍ പോലും പങ്കെടുക്കാത്തതിന്റെ സങ്കടത്തിലായിരുന്നു അന്ന് രജിത. ഫോട്ടോയ്‌ക്ക് പോസ് ചെയ്യുമ്ബോഴെല്ലാം കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് നിന്നത്. വിവാഹ ആല്‍ബത്തിലെ എല്ലാ ചിത്രങ്ങളിലും ഇതു കാണാം. ഇതാണ് ചിരിക്കുന്ന ഫോട്ടോ എടുക്കാനായി ഇരുവരും വീണ്ടും 'വിവാഹിതരായത്'. 

സംഭവം വിചാരിക്കാതെ കളറായി. പഴയ ആല്‍ബത്തില്‍ നിറയെ കരഞ്ഞ ചിത്രങ്ങള്‍ ആയതുകൊണ്ട്. ചേച്ചി വഴി ഒരു ഫോട്ടോഷൂട്ട് ചെയ്തതാണ്. സംഭവം മ്മടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ചേട്ടനും കൂട്ടുകാരും കൂടി മാധ്യമങ്ങളില്‍ എത്തിച്ചു. പക്ഷെ ചില ഓണ്‍ലൈന്‍ മാധ്യങ്ങളില്‍ വന്ന വാര്‍ത്ത ശെരിക്കും മനഃസമാധനം നഷ്ടപ്പെടുത്തി എന്ന് വേണം പറയാന്‍, കാരണം ഇതൊന്നും വൈറല്‍ ആകാന്‍ വേണ്ടി ചെയ്തതോ അടുത്ത സുഹൃത്തുക്കളെയോ ബന്ധുക്കളെയോ പോലും അറിയിച്ചു ചെയ്തതോ അല്ലായിരുന്നു എന്നുള്ളതാണ് സത്യം..
അത് കൊണ്ട് തന്നെ പരിഭവങ്ങളുടെയും പരാതികളുടെയും പ്രവാഹം ആയിരുന്നു. ന്തായാലും കഥ ഇവിടെ കിടക്കട്ടെ..
ഇവര്‍ക്ക് ഭ്രാന്താണ്.. അല്ലെങ്കില്‍ വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ടാണ്.

ആരുടെയൊക്കെയോ ഉള്ളില്‍ കിടന്നങ്ങു പിറുപിറുക്കുകയാണ്. പക്ഷെ നേരിട്ട് ചോദിക്കുന്നില്ലന്ന് മാത്രം. ചിത്രത്തിന് പിന്നിലെ കഥയിലേക്ക് വരാം.രണ്ട് കാല ഘട്ടത്തില്‍ എടുത്ത ചിത്രങ്ങളാണ്. ഒന്നില്‍ ചിത്രം സ്വന്തം വിവാഹത്തിന് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നില്‍ക്കുന്ന പെണ്‍കുട്ടിയാണ്. എന്നെ പ്രണയിച്ചു പോയി എന്ന കാരണത്താല്‍ എല്ലാവരും ഉണ്ടായിട്ടും അനാഥത്വത്തിലേക് വീണ ദിനം.. അല്ല.. ദിവസങ്ങള്‍. എല്ലാം ഒരു തരത്തില്‍ ഞാന്‍ കാരണം.

ഒളിച്ചോടി വിവാഹം കഴിച്ചതല്ല അതിനു താല്പര്യവും ഇല്ലായിരുന്നു.. വീട്ടുകാരെ വിട്ട് പെണ്ണ് ചോദിച്ചു. M. Com പഠിച്ചു നില്‍ക്കുന്ന പെണ്‍കുട്ടിയെ പന്ത്രാണ്ടം ക്ലാസ് യോഗ്യത മാത്രം ഉള്ള സ്വന്തമായി വീട് പോലും ഇല്ലാത്തവന് പൊന്നു പോലെ നോക്കിയ പെണ്‍കുട്ടിയെ എങ്ങനെ കൊടുക്കാനാ ? അതുകൊണ്ട് തന്നെ വീട്ടുകാരെ അന്നും ഇന്നും കുറ്റം പറഞ്ഞിട്ടില്ല. വീട്ടിലെ ചില സാഹചര്യങ്ങള്‍ അവളെ എന്നിലേക്ക്‌ അടുപ്പിച്ചു എന്നതാണ് മറ്റൊരു വിഷയവും. അതൊക്കെ അവിടെ നിക്കട്ടെ. പെണ്ണ് ചോദിച്ച രാത്രി ഒരുപക്ഷെ ശിവരാത്രി തന്നെ ആയിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും ഉള്ള സംസാരത്തിനിടയില്‍ രാവിലെ എന്റെ വീട്ടുകാരോട് വന്നു വിളിച്ചുകൊണ്ടു പൊയ്ക്കോണം എന്നായി.

ഒടുവില്‍ അമ്മയും ഒരു ചേച്ചിയും കൂടി ചെന്ന് വിളിച്ചുകൊണ്ടു വന്നു. വൈകുന്നേരം 3 മണിക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ കീഴായിക്കോണം സ്മിത ഓഡിറ്റോറിയത്തില്‍ വച്ചു വിവാഹം.                                                                                                                                                                                            16/06/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.