കാസർകോട് പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ

2022-06-17 17:15:40

കാസർകോട്: ആദൂരിൽ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. നീരോളിപ്പാറ സ്വദേശി മധുവിനെയാണ് ആദൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പതിനാറുകാരിയായ പെണ്കുട്ടിയുമായി മധു പ്രണയം നടിച്ച് അടുപ്പത്തിലാവുകയും പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് വയറുവേദനയെ തുടർന്ന് പെണ്കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് പരിശോധിപ്പിച്ചപ്പോൾ ആണ് നാല് മാസം ഗർഭിണിയാണെന്ന് അറിഞ്ഞതും പീഡനവിവരം പുറത്തറിഞ്ഞതും. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ആദൂർപൊലീസ് പെണ്കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് മധുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.                                                                                            17/06/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.