കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; സത്യേന്ദ്രര്‍ ജെയിനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ വീണ്ടും ഇഡി റെയ്ഡ്
2022-06-17 17:20:51

ന്യൂഡെല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ഡെല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്രര്‍ ജെയിനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ വീണ്ടും ഇഡി റെയ്ഡ്.
പത്ത് ബിസിനസ് സ്ഥാപനങ്ങള്‍, വസതികള്‍ എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കഴിഞ്ഞ ആഴ്ചയും ഇഡി റെയ്ഡ് നടത്തിയിരുന്നു. സത്യേന്ദര്‍ ജെയിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കാന്‍ ഇരിക്കെയാണ് ഇഡിയുടെ അപ്രതീക്ഷിത നീക്കം.
കഴിഞ്ഞ മെയ് 30ആം തീയതിയാണ് കള്ളക്കടത്ത് കേസില്‍ അരവിന്ദ് കെജ്രിവാള് മന്ത്രി സഭയിലെ ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന് അറസ്റ്റിലായത്. 2015-16 കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കെ സത്യേന്ദ്ര ജെയിന് വിവിധ കടലാസ് കമ്ബനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നും, പണം കൊല്‍ക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ കടത്തിയെന്നുമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍.
അറസ്റ്റിന് പിന്നാലെ അദ്ദേഹത്തിന്റെയും ഭാര്യ പൂനം ജെയിനിന്റെയും ബന്ധുക്കളുടേയും വസതികളിലും ഓഫീസുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. കണക്കില്‍പ്പെടാത്ത 1.8 കിലോ സ്വര്‍ണവും, 2.85 കോടി രൂപയും രേഖകളും പിടിച്ചെടുത്തതായാണ് ഇഡി നല്കുന്ന വിവരം. അതേസമയം മന്ത്രിക്കെതിരെ ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമായി ഇഡി കള്ളക്കേസ് എടുക്കുകയായിരുന്നു എന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ നിലപാട്.
അതിനിടെ, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത ഡെല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി നാളേക്ക് മാറ്റിയിട്ടുണ്ട്. അതിനാല്‍ ജൂണ്‍ 18വര സത്യേന്ദര്‍ ജെയിന് ജയിലില്‍ തുടരണം. ജെയിനിന്റെയും ഇഡിയുടെയും വാദം കേട്ട ശേഷം പ്രത്യേക ജഡ്ജി ഗീതാഞ്ജലി ഗോയല്‍ ഉത്തരവ് പറയുന്നത് ജൂണ്‍ 18ലേക്ക് മാറ്റുകയായിരുന്നു. 17/06/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.