ദി ബ്രിട്ടിഷ്‌ വേൾഡ്‌ റെക്കോർഡും, ഇന്ത്യ ബൂക്ക്സ്‌ ഓഫ്‌ റെക്കോർഡും സ്വന്തമാക്കി ആറു വയസ്സുകാരി

2022-06-18 17:11:49

   ദുബൈ: ഒരു മിനുട്ട്‌ കൊണ്ട്‌  യു.എ.ഇ. യെ  കുറിച്ചുള്ള മുപ്പത്തിമൂന്ന് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നൽകി കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും വേഗതയിൽ ഉത്തരം എന്ന റെക്കോർഡ്‌ സ്ഥാപിച്ചിരിക്കുകയാണു ആറു വയസ്സുകാരി ഹനം സഹ്‌റ ശബീർ.  1971 -2022. യു എ ഇ  കാലഘട്ടങ്ങളിലെ ജനറൽ നോളേജ് അടിസ്ഥാനമാക്കിയായാണ് ചോദ്യങ്ങൾ. രണ്ട്‌ മിനുട്ടിനുള്ളിൽ 45 ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നൽകി
ദി ബ്രിട്ടിഷ്‌ വേൾഡ്‌ റെക്കോർഡും, ഒരു മിനുട്ടിനുള്ളിൽ 33 ഉത്തരങ്ങൾ നൽകി ഇന്ത്യ ബൂക്ക്സ്‌ ഓഫ്‌ റെക്കോർഡുമാണു ഹനം നേടിയത്‌. ദുബൈ ഇന്ത്യൻ ഹൈസ്കൂളിൽ   ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഹനം. പ്രവാസികളായ കാസർകോട് മേൽപറമ്പ സ്വദേശി ശബീറിൻ്റെയും ഷമീമ ചെമ്മനാടിൻ്റെ യും  മകളാണ്. മലർവാടി ബാലസംഘം ചെമ്മനാട് യൂണിറ്റ് അംഗം ആണ്. നാലാം ക്ലാസ്‌ വിദ്യാർഥിനി ഹിന സഹോദരിയാണ്.                                                                                   18/06/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.